ദേശീയ ദിനം: ഖത്തറിന് ആശംസയുമായി ഇന്ത്യ
ദോഹ: ദേശീയ ദിനം ആഘോഷിക്കുന്ന ഖത്തറിന് ആശംസയുമായി ഇന്ത്യ. രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് ആശംസാ സന്ദേശം അയച്ചു. ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാർക്ക് ഖത്തർ നൽകുന്ന ആതിഥേയത്വത്തിന് ഇരുവരും അമീറിന് നന്ദി അറിയിച്ചു.
ഇന്ത്യയും ഖത്തറും തമ്മിലെ സൗഹൃദം കൂടുതൽ ദൃഢമാകാട്ടെ എന്നും ആശംസിച്ചു. ദേശീയ ദിനം ആഘോഷിക്കുന്ന ഖത്തറിന് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും ആശംസ നേർന്നു. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിക്കുള്ള സന്ദേശത്തിലാണ് ആശംസ അറിയിച്ചത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)