വർഷാവസാന അവധി ദിവസങ്ങളിൽ പ്രത്യേക പാർക്കിങ് പാക്കേജുകൾ പ്രഖ്യാപിച്ച് ഹമദ് എയർപോർട്ട്
വർഷാവസാനത്തിന്റെ അവധി ദിനങ്ങളിൽ യാത്രക്കാർക്കായി പ്രത്യേക പാർക്കിംഗ് പാക്കേജുകൾ ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് (HIA) പ്രഖ്യാപിച്ചു. പാർക്കിംഗ് സ്ഥലം മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള നിരക്കുകൾ 1-3 ദിവസത്തേക്ക് 250QR ആണ്. 3-5 ദിവസത്തേക്ക് 350QR, 8-14 ദിവസത്തേക്ക് 450QR എന്നിങ്ങനെയാണെന്ന് എയർപോർട്ട് അറിയിച്ചു.
HIA-യുടെ പാർക്കിംഗ് സൗകര്യങ്ങൾ സുരക്ഷിതത്വം ഉറപ്പു നൽകുന്നതും ടെർമിനലിലേക്ക് എളുപ്പത്തിൽ പ്രവേശനവും നൽകുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)