സാമ്പത്തിക പ്രതിസന്ധി: യുകെയിൽ 32,000-ലേറെ വിദ്യാര്‍ത്ഥികള്‍ നഴ്സിംഗ് പഠനം ഉപേക്ഷിച്ചേക്കും
യുകെയിൽ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സാമ്പത്തിക പ്രതിസന്ധി മൂലം 32,000-ലേറെ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ പഠനം അവസാനിപ്പിക്കുമെന്ന് മുന്നറിയിപ്പ്. സാമ്പത്തിക സമ്മര്‍ദങ്ങള്‍ക്ക് പുറമെ എന്‍എച്ച്എസ് സേവനങ്ങള്‍ സമ്മര്‍ദത്തില്‍ അമരുന്നതും, വരുമാന സാധ്യതകള്‍ മോശമാകുന്നതും ചേര്‍ന്നാണ് നഴ്സിംഗ് വിദ്യാര്‍ത്ഥികളെ ഈ വിധം വഴിമാറി സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് മുന്നറിയിപ്പ് നല്കുന്നു. ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിലെ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയില്‍ പത്തില്‍ ഏഴ് പേരാണ് സാമ്പത്തിക സമ്മര്‍ദങ്ങള്‍ മൂലം പഠനം നിര്‍ത്താന്‍ ആഗ്രഹിക്കുന്നതെന്ന് ആര്‍സിഎന്‍ വെളിപ്പെടുത്തിയിരുന്നു.
കരിയര്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ ഇല്ലാത്ത പക്ഷം എന്‍എച്ച്എസിനെ പരിഷ്കരിക്കാനുള്ള ഗവണ്മെന്റ് പദ്ധതികള്‍ അട്ടിമറിക്കപ്പെടുമെന്നാണ് തങ്ങളുടെ പഠനം വ്യക്തമാക്കുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് വ്യക്തമാക്കി. 2016-ല്‍ നഴ്സിംഗ് ബഴ്സാറി അടച്ചത് മുതല്‍ ഇംഗ്ലണ്ടില്‍ സ്റ്റുഡന്റ് നഴ്സുമാര്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നുണ്ട്. എന്നാല്‍ 2029 ആകുന്നതോടെ ഈ എണ്ണം പതിനായിരങ്ങള്‍ കടക്കുമെന്ന് ആര്‍സിഎന്‍ വ്യക്തമാക്കി.യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം
https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS
Comments (0)