വരുന്ന ആഴ്ചയിൽ വന്‍ ഗതാഗത കുരുക്കിന് സാധ്യത; അത്യാവശ്യമില്ലെങ്കില്‍ യാത്രകള്‍ ഒഴിവാക്കുക; യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്യണം
ക്രിസ്മസ് പ്രമാണിച്ച് വരുന്ന വെള്ളിയാഴ്ചയും ശനിയാഴ്ചയും വന്‍ ഗതാഗത കുരുക്കിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ബുധനാഴ്ചയ്ക്കും, ക്രിസ്തുമസ് തലേന്നിനും ഇടയിലായി മൊത്തം 29.3 മില്യണ്‍ ആഘോഷകാല യാത്രകള്‍ ഉണ്ടാകുമെന്നാണ് ആര് എ സിയും ട്രാന്‍സ്പോര്‍ട്ട് അനലിറ്റിക്സ് കമ്പനിയായ ഇന്റിക്സും കണക്കാക്കുന്നത്. ആര് എ സി കണക്കുകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയ 2013ന് ശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ ഗതാഗത തിരക്കാണിത്. റോഡുകളില്‍ നീണ്ട ബ്ലോക്കിന് സാധ്യതയുണ്ടെന്നും അതിനാല്‍ യാത്ര ആസൂത്രണം ചെയ്യണമെന്നും യുകെയില്‍ ഉടനീളമുള്ള ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് 1 മണിക്കും രാത്രി 7 മണിക്കും ഇടയിലാണ് റോഡുകളില്‍ ഏറ്റവും തിരക്ക് അനുഭവപ്പെടുക എന്നാണ് മുന്നറിയിപ്പ്. M25, M3, M 1, M23 തുടങ്ങിയ പ്രധാന മോട്ടോര്‍ വേകളില്‍ എല്ലാം ദീര്‍ഘനേരം ട്രാഫിക് ബ്ലോക്കുകള്‍ ഉണ്ടാകുമെന്നാണ് അറിയിപ്പില്‍ പറയുന്നത്. ക്രിസ്മസ് രാവില്‍ 3.8 മില്യണ്‍ കാറുകള്‍ നിരത്തിലിറങ്ങുമെന്നാണ് കരുതപ്പെടുന്നത്. ഈ വര്‍ഷം ക്രിസ്മസ് ബുധനാഴ്ച വരുന്നതിനാല്‍ വാരാന്ത്യങ്ങളിലെ തിരക്ക് നീണ്ടു നില്‍ക്കുമെന്ന് ആര്‍എസി വക്താവ് പറഞ്ഞു. തിരക്കുള്ള സമയം ഒഴിവാക്കി യാത്ര ചെയ്യുന്നതായിരിക്കും സമയത്തിന് എത്തിച്ചേരാനുള്ള മാര്‍ഗമെന്ന് ആര്‍എസി നിര്‍ദ്ദേശിക്കുന്നു.യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം
https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS
Comments (0)