Posted By user Posted On

സിറിയയിലെ ഖത്തർ എംബസി ഇന്ന്മുതൽ പ്രവർത്തനമാരംഭിക്കും

ദോഹ: 13 വർഷത്തെ ഇടവേളയ്ക്കു ശേഷം സിറിയയിലെ ഖത്തർ നയതന്ത്ര കാര്യാലയം ചൊവ്വാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഖലീഫ അബ്ദുല്ല അൽ മഹ്മൂദ് അൽ ഷരിഫിനെ എംബസിയുടെ ചാർജ് ഡി അഫയേഴ്സ് ആയി നിയമിച്ചാണ് നീണ്ടകാലത്തിനു ശേഷം ഡമസ്കകസിലെ ഖത്തർ എംബസി വീണ്ടും പ്രവർത്തനമാരംഭിക്കുന്നത്. പ്രസിഡന്റ് ബശ്ശറുൽ അസദ് അധികാരത്തിൽ നിന്നും പുറത്തായി രാജ്യം വിട്ടതിനു പിന്നാലെ കഴിഞ്ഞയാഴ്ചയാണ് എംബസിയുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള തീരുമാനം ഖത്തർ അറിയിച്ചത്.
എംബസി തുറക്കുന്നതിന് മുമ്പുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി ഖത്തറിന്റെ നയതന്ത്ര പ്രതിനിധി സംഘം ഞായറാഴ്ചയോടെ ഡമസ്കസിലെത്തിയതായി വിദേശകാര്യവക്താവും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി അറിയിച്ചു. സിറിയയിലെ താൽക്കാലിക ഭരണകൂടവുമായി ചർച്ച നടത്തിയതായും ജനങ്ങളുടെ സുരക്ഷയും സമാധാനവും രാജ്യത്തിന്റെ വികസനവും ഉറപ്പാക്കുന്നതിൽ ഖത്തറിന്റെ പിന്തുണ വ്യക്തമാക്കിയതായും അറിയിച്ചു.
2011ൽ ആഭ്യന്തര സംഘർഷം തീവ്രമാവുകയും ഡമസ്കസിലെ ഖത്തർ എംബസിക്കുനേരെ ആക്രമണം നടക്കുകയും ചെയ്തിനു പിന്നാലെയാണ് ഖത്തർ അംബാസഡറെ തിരിച്ചുവിളിച്ച് എംബസി പൂട്ടിയത്. 2013 മുതൽ സിറിയൻ പ്രതിപക്ഷത്തിന്റെ ആദ്യ എംബസി ദോഹയിൽ പ്രവർത്തനമാരംഭിച്ചിരുന്നു. പ്രതിപക്ഷ വിഭാഗത്തിന് അറബ് ലീഗിൽ ഇടം നൽകിയതിനു പിന്നാലെയായിരുന്നു എംബസി തുറക്കാൻ ഖത്തർ അനുവാദം നൽകിയത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *