Posted By user Posted On

കപ്പലണ്ടി കഴിച്ച ശേഷം വെള്ളം കുടിയ്ക്കരുത്, വാസ്തവമെന്ത്?

കപ്പലണ്ടി കഴിച്ച ശേഷം വെള്ളം കുടിയ്ക്കുന്നത് ദോഷമാണെന്നും അല്ലെന്നുമുള്ള അഭിപ്രായം ക്വാറയില്‍ പ്രചരിച്ചു കണ്ടു. നിലക്കടല അഥവാ കപ്പലണ്ടി കഴിച്ച ശേഷം വെളളം കുടിച്ചാല്‍ ഇത് ശരീരത്തിന് ദോഷം ചെയ്യുന്നതാണോ എന്ന് ഡോക്ടറുടെ വിശദീകരണം അറിയാം. ഇതു സംബന്ധിച്ച വാസ്തവം അറിയാന്‍ വായിക്കാം.നാം തലമുറകളായി കേട്ടു വരുന്നതും അല്ലാത്തതുമായ പല കാര്യങ്ങളുമുണ്ട്. ചിലത് സത്യവും ചിലത് വെറും മിഥ്യയുമാകാം. സത്യവും അസത്യവും ഉപദ്രവകരവും ആയ പല കാര്യങ്ങളും ഇത്തരത്തില്‍ സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിയ്ക്കുന്നുണ്ട്. ഇത്തരത്തില്‍ ഒന്നാണ് കപ്പലണ്ടി അഥവാ നിലക്കടല കഴിച്ച ശേഷം ഉടന്‍ വെള്ളം കുടിയ്ക്കരുതെന്ന് പലരു പറയുന്നുവെന്ന രീതിയില്‍ ക്വാറയില്‍ കണ്ടു വന്ന ഒന്ന്. ഇത് സത്യം എന്ന രീതിയിലും അസത്യം എന്ന രീതിയിലും പലരും ഈ കാര്യത്തിന് മറുപടിയായി പറയുന്നുണ്ട്.

ഇക്കാര്യത്തിന് ഉപോല്‍ബലകമായി പറയുന്നത് ആരോ കപ്പലണ്ടി കഴിച്ച ശേഷം വെള്ളം കുടിച്ചപ്പോള്‍ മരിച്ചുവെന്നും അതിന് ശേഷം ഇത് ചെയ്യരുതെന്ന് നാം പറഞ്ഞു കേള്‍ക്കുന്നുവെന്നും അതില്‍ പറയുന്നു. അതേ സമയം ഇതേ രീതിയില്‍ കപ്പലണ്ടിയില്‍ വെള്ളം ചേര്‍ത്ത് തയ്യാറാക്കാവുന്ന ധാരാളം പാചകരീതികള്‍ ഉണ്ടെന്നും പീനട്ട് ബട്ടര്‍ പോലുള്ളവ വെള്ളത്തിനൊപ്പം ഉപയോഗിയ്ക്കുന്നുവെന്നുമെല്ലാം അതിനുള്ള വിശദീകരണത്തില്‍ പറയുന്നു. അതേ സമയം ഇത് സത്യം എന്ന് കരുതുന്ന ചിലര്‍ പറയുന്ന വാദത്തില്‍ നിലക്കടല കഴിച്ച ശേഷം വെള്ളം കുടിച്ചാല്‍ ചുമ വരുമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഇത് പൂര്‍ണമായും തള്ളിക്കളയേണ്ടതല്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

കപ്പലണ്ടി കഴിച്ച ശേഷം വെള്ളം കുടിയ്ക്കുന്നത് ദോഷകരമാണെന്ന വാദം മിഥ്യയാണെന്ന് ഡോക്ടര്‍ വിശദീകരിയ്ക്കുന്നു. ധാരാളം പ്രോട്ടീനും ഫാററുമുള്ള ഒന്നാണ് നിലക്കടല അഥവാ കപ്പലണ്ടി. ഇത് കഴിച്ച ശേഷം വെളളം കുടിയ്ക്കുന്നത് വയററില്‍ കനം അനുഭവപ്പെടാന്‍ ഇടയാക്കാം. പ്രത്യേകിച്ചും ദഹന പ്രശ്‌നങ്ങളുള്ളവരെങ്കില്‍. ഇതല്ലാതെ കപ്പലണ്ടി കഴിച്ച ശേഷം വെള്ളം കുടിയ്ക്കുന്നത് ദോഷം വരുത്തുമെന്നതിന് ശാസ്ത്രീയമായ വിശദീകരണങ്ങള്‍ ഇതുവരെയില്ല.

ആസിഡ് റിഫ്‌ളക്‌സോ ദഹന പ്രശ്‌നങ്ങളോ ഉള്ളവര്‍ക്ക് കപ്പലണ്ടി കഴിച്ച ശേഷം വെള്ളം കുടിയ്ക്കുന്നത് ദഹനം പതുക്കെയാക്കുന്നു. ഇത് വയറ്റില്‍ അസ്വസ്ഥതകളുണ്ടാക്കും. ഇതല്ലാതെ നിലക്കടല കഴിച്ചതിന് ശേഷം വെള്ളം കുടിയ്ക്കുന്നത് ദോഷം വരുത്തുമെന്ന വാദം ശരിയല്ലെന്ന് ഡോക്ടര്‍ പറഞ്ഞു.

ഭക്ഷണം കഴിയ്ക്കുമ്പോഴും വെള്ളം കുടിയ്ക്കുമ്പോളും ശ്രദ്ധ വേണം. ശരീരത്തിന് ഭക്ഷണം ദഹിയ്ക്കാനുള്ള അവസരം നല്‍കണം. ദഹന പ്രശ്‌നങ്ങള്‍ അടിക്കടി അനുഭവപ്പെടുന്നവരെങ്കില്‍ ഇവര്‍ ആരോഗ്യവിദഗ്ധനെ സമീപിയ്ക്കുന്നതും ഉപദേശം തേടുന്നതും നല്ലതാണെന്നും ഡോക്ടര്‍ പറയുന്നു.

കപ്പലണ്ടി കഴിച്ച ശേഷം വെള്ളം കുടിച്ചാല്‍ അത് ആരോഗ്യത്തിന് ദോഷം വരുത്തില്ലെന്നും അല്ലെന്നുള്ള വാദം തെറ്റാണെന്നും ഡോക്ടറുടെ അഭിപ്രായത്തില്‍ നിന്നും തെളിയുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *