Posted By user Posted On

സ്വര്‍ണ വില പവന് 440 രൂപ കുറഞ്ഞ് 57,840 രൂപയായി

ണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം സ്വര്‍ണ വിലയില്‍ ഇടിവ്. പവന്റെ വില 440 രൂപ കുറഞ്ഞ് 57,840 രൂപയായി. ഡിസംബര്‍ രണ്ടിന് 56,720 രൂപയിലെത്തിയശേഷം വില ഉയരുന്ന പ്രവണതയായിരുന്നു. ഗ്രാമിന്റെ വിലയാകട്ടെ 55 രൂപ കുറഞ്ഞ് 7,230 രൂപയുമായി. വന്‍തോതില്‍ ലാഭമെടുപ്പ് ഉണ്ടായതിനെ തുടര്‍ന്നുള്ള വില്പന സമ്മര്‍ദമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില ഇടിയാനിടയാക്കിയത്.

അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയര്‍ന്നു. ചൈന വീണ്ടും സ്വര്‍ണം വാങ്ങിക്കൂട്ടുന്നുവെന്ന റിപ്പോര്‍ട്ടുകളും യുഎസ് ഫെഡ് റിസര്‍വ് നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷയുമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,688.29 ഡോളറിലെത്തി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *