Posted By user Posted On

പെട്രോകെമിക്കൽ, വളം ഉൽപാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഖത്തർ എനർജി

ദോ​ഹ: ഊ​ർ​ജ വ്യ​വ​സാ​യ​ത്തി​ലെ നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ ഖ​ത്ത​റി​ന്റെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന് ഊ​ർ​ജ​കാ​ര്യ സ​ഹ​മ​ന്ത്രി​യും ഖ​ത്ത​ർ എ​ന​ർ​ജി പ്ര​സി​ഡ​ന്റും സി.​ഇ.​ഒ​യു​മാ​യ സ​അ​ദ് ബി​ൻ ഷെ​രീ​ദ അ​ൽ ക​അ​ബി പ​റ​ഞ്ഞു. പ്ര​തി​വ​ർ​ഷം 77 ദ​ശ​ല​ക്ഷം ട​ൺ എ​ൽ.​എ​ൻ.​ജി​യാ​ണ് പ്ര​കൃ​തി​വാ​ത​ക വി​ത​ര​ണ​ത്തി​ലെ മു​ൻ​നി​ര​ക്കാ​രാ​യ ഖ​ത്ത​ർ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തെ​ന്നും ദോ​ഹ ഫോ​റ​ത്തി​ന്റെ ഭാ​ഗ​മാ​യി സി.​എ​ൻ.​ബി.​സി​യി​ലെ ഡാ​ൻ മ​ർ​ഫി​യു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.പ്ര​തി​വ​ർ​ഷം 142 ദ​ശ​ല​ക്ഷം ട​ൺ ഉ​ൽ​പാ​ദ​ന​ത്തി​ലേ​ക്കു​ള്ള പ​ദ്ധ​തി​ക​ൾ ഇ​തി​ന​കം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ പ​ങ്കാ​ളി​ക​ൾ​ക്കൊ​പ്പം ചേ​ർ​ന്ന് 60 മു​ത​ൽ 80 ദ​ശ​ല​ക്ഷം ട​ൺ വ​രെ വ​ർ​ധി​പ്പി​ക്കു​മെ​ന്നും അ​ൽ ക​അ്ബി കൂ​ട്ടി​ച്ചേ​ർ​ത്തു.ഖ​ത്ത​ർ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന ഏ​റ്റ​വും പ്ര​ധാ​ന മേ​ഖ​ല പെ​ട്രോ​കെ​മി​ക്ക​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ്. മി​ന മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ പോ​ളി​ത്തീ​ൻ പ്ലാ​ന്റ് ഖ​ത്ത​റി​ൽ നി​ർ​മി​ക്കു​ന്ന​താ​യും ഇ​തി​ലൂ​ടെ ഉ​ൽ​പാ​ദ​നം നി​ല​വി​ലു​ള്ള​തി​നേ​ക്കാ​ൾ 130 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കു​മെ​ന്നും അ​ൽ ക​അ്ബി വ്യ​ക്ത​മാ​ക്കി. ആ​ഗോ​ളാ​ടി​സ്ഥാ​ന​ത്തി​ൽ രാ​സ​വ​ള​ങ്ങ​ളു​ടെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ ഉ​ൽ​പാ​ദ​ക രാ​ഷ്ട്ര​മാ​ണ് ഖ​ത്ത​ർ.ഉ​ൽ​പാ​ദ​നം ആ​റ് ദ​ശ​ല​ക്ഷം ട​ണ്ണി​ൽ​നി​ന്ന് 12 ദ​ശ​ല​ക്ഷം ട​ണ്ണാ​യി വ​ർ​ധി​പ്പി​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​താ​യും അ​തോ​ടെ ലോ​ക​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ രാ​സ​വ​ളം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന രാ​ജ്യ​മാ​യി ഖ​ത്ത​ർ മാ​റു​മെ​ന്നും അ​ൽ ക​അ്ബി വ്യ​ക്ത​മാ​ക്കി. ലോ​ക​ത്തി​ന്റെ ഭ​ക്ഷ്യ​സു​ര​ക്ഷ​യി​ൽ ഇ​ത് നി​ർ​ണാ​യ​ക​മാ​കു​മെ​ന്നും അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.ഇ​ന്ന​ത്തെ വൈ​ദ്യു​തി​യു​ടെ 10 ശ​ത​മാ​നം സൗ​രോ​ർ​ജ​ത്തി​ൽ​നി​ന്നാ​ണ് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. റാ​സ് ല​ഫാ​നി​ലും ലു​സൈ​ലി​ലും അ​ടു​ത്ത വ​ർ​ഷം പു​തി​യ സൗ​രോ​ർ​ജ പ്ലാ​ന്റു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​തോ​ടെ 15-16 ശ​ത​മാ​ന​മാ​യി ഉ​യ​രും -ഊ​ർ​ജ​കാ​ര്യ സ​ഹ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. നാ​ല് പ്ലാ​ന്റു​ക​ൾ വ​രു​ന്ന​തോ​ടെ ആ​കെ വൈ​ദ്യു​തി​യു​ടെ 30 ശ​ത​മാ​ന​വും സൗ​രോ​ർ​ജ​ത്തി​ൽ നി​ന്നാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഉ​ൽ​പാ​ദ​ന ക്ഷ​മ​ത​യും ക​രു​ത​ൽ ശേ​ഖ​ര​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ആ​ഗോ​ള ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ ഖ​ത്ത​റി​ന്റെ ഊ​ർ​ജ​മേ​ഖ​ല​ക്ക് അ​ന്താ​രാ​ഷ്ട്ര സാ​ന്നി​ധ്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *