കാസർഗോഡ് സ്വദേശി ഖത്തറിൽ മരിച്ചു
ദോഹ: കാഞ്ഞങ്ങാട് ബല്ലാകടപ്പുറം സ്വദേശി ഖത്തറിൽ മരിച്ചു. മൊവ്വൽ പറയങ്ങാനം സ്വദേശി മൗലകിരിയാത്ത് എം.കെ കുഞ്ഞമ്മദ് (56) ആണ് കഴിച്ച ദിവസം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഖത്തറിൽ സ്വദേശി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ മുനീറാ കുഞ്ഞമ്മദ്. അബ്ദുൽ റഹിമാൻ, അയിഷാബി എന്നിവരുടെ മകനാണ്.
നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയതായി കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)