ബാത്ത് റൂമിൽ തളർന്നുവീണു; ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്കമരണം, മലയാളി ഗള്‍ഫില്‍ മരിച്ചു
പക്ഷാഘാതം ബാധിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി നുജും മുഹമ്മദ് ഹനീഫ (54) ആണ് മരിച്ചത്. റിയാദിലെ സുലൈമാന്‍ ഹബീബ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് അഞ്ച് ദിവസം മുന്‍പാണ് ഹനീഫ ബാത്ത്റൂമില്‍ തളര്‍ന്നുവീണത്. തുടര്‍ന്ന്, ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ബുഷ്റ ബീവി. മക്കൾ: ഫർഹാൻ, ഷാഹിന, നാഇഫ്. മൃതദേഹം റിയാദ് മൻസൂരിയയിൽ ഖബറടക്കും. നിയമനടപടികൾ ഐസിഎഫ് വെൽഫെയർ പ്രസിഡന്റ് ഇബ്രാഹിം കരീമിന്റെ നേതൃത്വത്തിൽ സഫ്വ ടീം പുരോഗമിക്കുന്നു
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)