മഞ്ചേശ്വരം സ്വദേശി ഖത്തറിൽ മരിച്ചു
ദോഹ: കാസർകോട് മഞ്ചേശ്വരം കടമ്പറ സ്വദേശി അബ്ദുൽ ബഷീർ (48) ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പരേതരായ മൊയ്ദീൻ കുഞ്ഞി, ഫാത്തിമ ദമ്പതികളുടെ മകനാണ്. ഖത്തറിൽ സ്വദേശി വീട്ടിൽ ഡ്രൈവറായി ജോലിചെയ്തു വരുകയായിരുന്നു ഇദ്ദേഹം.
ഭാര്യ: സറീന. മക്കൾ: ഫായിസ, ഫാരിസ, ഫമീസ, സാഹിദ്, യൂനുസ്. സഹോദരങ്ങൾ: മഹ്മൂദ്, അബ്ദുൾ റഹ്മാൻ, ഇബ്രാഹിം, അസീസ്, സാദിഖ്, ഹമീദ് കദീജ, സഫിയ, മൈമൂന.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ചൊവ്വാഴ്ചയോടെ നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്സാൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)