Posted By user Posted On

കിടിലൻ ഓഫറുമായി എയർ ഇന്ത്യ; ഈ എയർപോർട്ട് വഴി ഗൾഫ് രാജ്യങ്ങളിലേക്ക് പറക്കാം….

പ്രവാസികൾക്ക് കിടിലൻ ഓഫറുമായി എയർ ഇന്ത്യ എക്സപ്രസ്സ്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൻറെ ആറാം വാർഷികത്തോടനുബന്ധിച്ച് ടിക്കറ്റ് നിരക്കിൽ 15 ശതമാനം ഡിസ്കൗണ്ടുമായി എയർ ഇന്ത്യ എക്സ്‍പ്രസ്. ഈ ഓഫർ ഡിസംബർ 9 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ലഭിക്കുന്നത്. എയർ ഇന്ത്യ എക്സ്‍പ്രസിൻറെ ഈ ഓഫർ ലഭിക്കുന്നത് കണ്ണൂരിൽ നിന്ന് ദമ്മാം, അബുദാബി, ദോഹ, റിയാദ്, ബഹ്റൈൻ, കുവൈത്ത്, റാസൽഖൈമ, മസ്കറ്റ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്കാണ്. നേരിട്ടുള്ള വിമാനങ്ങൾക്കും മറ്റ് രാജ്യങ്ങൾ വഴിയുള്ള കണക്ഷൻ സർവ്വീസുകൾക്കും ഈ ഡിസ്കൗണ്ട് ലഭിക്കും. ഓഫർ ലഭിക്കാൻ ‘kannur’ എന്ന പ്രൊമോ കോഡ് ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഉപയോഗിക്കണം

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *