പുതിയ പരിസ്ഥിതി നയം പ്രഖ്യാപിച്ച് ഖത്തർ
ദോഹ: പുതിയ പരിസ്ഥിതി നയം പ്രഖ്യാപിച്ച് ഖത്തർ. ഖത്തർ ദേശീയ വിഷൻ 2030ന്റെ അനുബന്ധമായാണ് പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം പുതിയ നയം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ പരിസ്ഥിതി മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർകി അൽ സുബൈഇയാണ് പുതിയ നയം പ്രഖ്യാപിച്ചത്.
‘സുസ്ഥിര പരിസ്ഥിതിയിലൂടെ നല്ലൊരു ഭാവിയിലേക്ക്’ എന്നതാണ് പ്രമേയം. ലോകം പാരിസ്ഥിതിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ സുസ്ഥിരതയിലൂന്നിയ മൂന്നാം ദേശീയ വികസന നയം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. 2030ഓടെ രാജ്യത്തിന്റെ ഹരിത ഗൃഹവാതക പുറന്തള്ളൽ 25 ശതമാനമായി കുറക്കും.
പാരിസ്ഥിതിക പ്രാധാന്യമുള്ളതും വെല്ലുവിളി നേരിടുന്നതുമായ പ്രകൃതി വിഭവങ്ങളിൽ 30 ശതമാനം പുനഃസ്ഥാപിക്കുക, ദ്വീപുകളുടെയും തീരപ്രദേശങ്ങളുടെയും 30 ശതമാനം സംരക്ഷിക്കുക, തദ്ദേശീയവും വംശനാശഭീഷണി നേരിടുന്നതുമായ 17 വിഭാഗം ജീവി വർഗങ്ങളെ സംരക്ഷിക്കുക എന്നിവ ദേശീയ പരിസ്ഥിതി നയത്തിന്റെ ഭാഗമാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)