Posted By user Posted On

ആഢംബരത്തിന്‍റെ അവസാന വാക്ക്; വിവാഹ ശേഷം മകനും മരുമകൾക്കും മുകേഷ് അംബാനിയും നിതയും നൽകിയ സർപ്രൈസ്

ഇന്ത്യയിലെ അതിസമ്പന്നനായ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയുടെയും രാധിക അംബാനിയുടെയും അത്യാഢംബര വിവാഹം 2024 ജൂലെയിലാണ് നടന്നത്. അത്യാഢംബര വിവാഹത്തിന്റെ വാർത്തകളും, ചിത്രങ്ങളും വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് മുകേഷ് അംബാനിയും നിത അംബാനിയും അനന്തിനും രാധികയ്ക്കും നല്‍കിയ സമ്മാനമാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ആഢംബരം ഒട്ടും കുറയാത്ത ദുബായിലെ പാം ജുമൈറയില്‍ വലിയൊരു ബംഗ്ലാവ് ആണ് മുകേഷും നിതയും മകനും മരുമകള്‍ക്കും സമ്മാനിച്ചത്. ഈ ബംഗ്ലാവിന്‍റെ പ്രത്യേകതകളാണ് പുറത്തുവരുന്നത്. 640 കോടി രൂപ വിലമതിക്കുന്ന, 3,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബംഗ്ലാവിന് നിരവധി പ്രത്യേകതകളുണ്ട്. 10 ആഢംബര മുറികളാണ് ഇതിലുള്ളത്. കൂടാതെ 70 മീറ്റര്‍ സ്വകാര്യ ബീച്ചും ഈ ബംഗ്ലാവിന്‍റെ പ്രത്യേകതയാണ്.

ബംഗ്ലാവിന്‍റെ രൂപകല്‍പ്പന തന്നെ വളരെ അതിശയിപ്പിക്കുന്നതാണ്. ആധുനിക ആശയങ്ങള്‍ക്കൊപ്പം ആഢംബരവും സമന്വയിപ്പിച്ചാണ് ബംഗ്ലാവിന്‍റെ നിര്‍മ്മിതി. ലോകോത്തര നിലവാരമുള്ള വസ്തുക്കളാണ് ബംഗ്ലാവിലുള്ളത്. 10 വിശാലമായ കിടപ്പുമുറികള്‍- സ്വകാര്യതക്ക് ഒരു കുറവും വരാത്ത രീതിയിലുള്ളതാണ് ഈ മുറികള്‍. മുറികളിലിരുന്ന് തന്നെ കടല്‍ കാഴ്ച ആസ്വദിക്കാനാകും. പ്രൈവറ്റ് സ്പാ ഏരിയ, ഇന്‍ഡോര്‍, ഔട്ട്ഡോര്‍ നീന്തല്‍ക്കുളങ്ങള്‍, സലൂണ്‍, വിശാലമായ ഡൈനിങ് ഏരിയ എന്നിവ ഈ ബംഗ്ലാവിന്‍റെ സവിശേഷതകളാണ്. 2022 ഏപ്രിലില്‍ 640 കോടി രൂപ മുടക്കിയാണ് മുകേഷ് അംബാനി ഈ സ്ഥലം വാങ്ങിയത്. ആ സമയത്ത് ദുബൈയിലെ ഏറ്റവും വിലയേറിയ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ ഒന്നായിരുന്നു ഇത്. ഈ റെക്കോര്‍ഡിന് പിന്നാലെ തന്നെ മുകേഷ് അംബാനി പാം ജുമൈറയില്‍ മറ്റൊരു ബംഗ്ലാവും സ്വന്തമാക്കി. അതും ഏകദേശം 1,350 കോടി രൂപയ്ക്ക്. അനന്തിന്‍റെ വിവാഹത്തിന് അതിമനോഹരമായ 640 കോടിയുടെ ബംഗ്ലാവ് സമ്മാനമായി നല്‍കുകയായിരുന്നു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *