Posted By user Posted On

ഗൾഫിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ദുബായിലെ മാംസാർ ബീച്ചിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കാസർഗോഡ് ചെങ്കള തൈവളപ്പ് സ്വദേശി അഷ്‌റഫ് എപിയുടെ മകൻ മഫാസ് (15) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ദുബായ് നിംസ് (New Indian Model School Dubai ) സ്‌കൂളിലെ വിദ്യാർഥിയാണ് മഫാസ്. അഷ്റഫ് – നസീമ ദമ്പതികളുടെ മൂന്നാമത്തെ മകനാണ്. നവംബർ 15 വെള്ളിയാഴ്ച തൻ്റെ സഹോദരങ്ങൾക്കും മാതാപിതാക്കൾക്കുമൊപ്പം ബീച്ചിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്. കുട്ടിയും മൂത്ത സഹോദരിയും ബീച്ചിലെ ഒഴുക്കിൽ പെടുകയായിരുന്നു. മലയാളികളായ ഇവർ കുറെ വർഷങ്ങളായി യുഎഇയിൽ താമസിച്ചുവരികയാണ്. നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച ശേഷം കുട്ടിയെ ദുബായിൽ സംസ്‌കരിക്കുമെന്ന് ബന്ധു വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *