ഖത്തറിലെ പൊതുവിദ്യാലയങ്ങളിൽ നാളെ വിദൂര പഠനം
ഖത്തറിലെ എല്ലാ പൊതുവിദ്യാലയങ്ങളും നാളെ വിദൂര പഠന ദിനമായി ആചരിക്കുമെന്ന് ഖത്തർ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ സ്വകാര്യ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് ഇത് ബാധകമല്ല. വിദ്യാഭ്യാസത്തിലും പഠനത്തിലും അധ്യാപകരുടെയും വിദ്യാർഥികളുടെയും സാങ്കേതിക വൈദഗ്ധ്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ തീരുമാനം. വിദ്യാഭ്യാസ രീതികൾ വൈവിധ്യവത്കരിക്കുന്നതിനും ഇ-ലേണിങ് പ്ലാറ്റ്‌ഫോമുകളിലെ നൂതന സാങ്കേതിക സൗകരൃങ്ങളുടെ ഉപയോഗം പരമാവധി വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് റിമോട്ട് ലേണിങ് ഡേയെന്ന് മന്ത്രാലയം ഔദ്യോഗിക സർക്കുലറിൽ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)