Posted By user Posted On

ഖത്തറിൽ ഫൊട്ടോഗ്രഫി മത്സരം: വിജയിക്ക് 69 ലക്ഷം രൂപ

ദോഹ: ഖത്തർ സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന  ഫൊട്ടോഗ്രഫി മത്സരത്തിൽ  വിജയിക്കുന്ന വ്യക്തിക്ക് മൂന്ന് ലക്ഷം റിയാൽ  വരെ (ഏതാണ്ട് 69 ലക്ഷം രൂപ ) സമ്മാനമായി ലഭിക്കും.  ർബ് അൽസാഇയിൽ കഴിഞ്ഞ ദിവസം സമാപിച്ച ദോഹ ഫൊട്ടോഗ്രഫി ഫെസ്റ്റിവല്ലിലാണ്  സാംസ്കാരിക മന്ത്രാലയം പ്രഥമ ഫൊട്ടോഗ്രഫി അവാർഡ് പ്രഖ്യാപിച്ചത്. ഖത്തറിലെ ഫൊട്ടോഗ്രഫർമാരുടെ പ്രതിഭക്ക് പിന്തുണ നൽകുകയും  അവരെ പ്രോത്സാഹിപ്പിക്കുകയും  ചെയ്യുക  എന്നതാണ്  ഈ പുരസ്‌ക്കാരത്തിലൂടെ ലക്ഷ്യമിടുന്നകെന്ന് ഖത്തർ ഫൊട്ടോഗ്രഫി സെന്‍റർ ഡയറക്ടർ ജാസിം അഹമ്മദ് അൽ ബുഐനൈൻ പറഞ്ഞു. മൊത്തം 23 ലക്ഷം റിയാലിന്‍റെ സമ്മാനത്തുകയാണ് വിവിധ വിഭാഗങ്ങളിലായി നൽകുന്നത്. 18 വയസ്സിന് താഴെയുള്ളവർക്കും മുതിർന്നവർക്കുമായി രണ്ട് പ്രധാന വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. ഖത്തറിലെ 18 വയസ്സിന് താഴെയുള്ളവർക്ക് വിവിധ പ്രമേയങ്ങളിൽ ഫോട്ടോകൾ അയ്ക്കാൻ അവസരം ലഭിക്കും. ഈ വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാരന് 30,000 റിയാലാണ് സമ്മാനം. രണ്ടാം സ്ഥാനക്കാരന് 20,000 റിയാലും, മൂന്നാം സ്ഥാനക്കാരന് 10,000 റിയാലും ലഭിക്കും. 18 വയസ്സിന് മുകളിലുള്ള ഖത്തർ താമസക്കാർക്കാണ് രണ്ടാമത്തെ വിഭാഗം. ഈ വിഭാഗത്തിൽ വിജയിക്കുന്നയാൾക്ക് 3 ലക്ഷം റിയാൽ (ഏകദേശം 69 ലക്ഷം രൂപ) സമ്മാനമായി ലഭിക്കും.ഖത്തർ  എന്ന വിഷയത്തിൽ നടക്കുന്ന മത്സരമാണ് ഏറ്റവും ഉയർന്ന സമ്മാന തുകയ്ക്കുള്ള മത്സരം . ഖത്തറിന്‍റെ സൗന്ദര്യം പകർത്തിയെടുക്കുന്നതാണ് ഈ പ്രമേയം. മൂന്ന് ലക്ഷം റിയാലാണ് ഒന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് .രണ്ടാം സ്ഥാനത്തിന് രണ്ട് ലക്ഷം റിയാലും, മൂന്നാം സ്ഥാനത്തിന്  ഒന്നരലക്ഷം റിയാലും സമ്മാനമായി ലഭിക്കും. 

മറ്റൊരു  ഇനമായ സ്‍പെഷൽ കാറ്റഗറി ഫൊട്ടോഗ്രഫർമാരുടെ പ്രതിഭ വികസിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് .  ഓരോ വർഷത്തിലുമായി ഖത്തർ ഫൊട്ടോഗ്രഫി സെന്‍റർ നടത്തുന്ന പരിശീലന പരിപാടികളിലും മറ്റുമായി പങ്കെടുക്കുന്നവരിൽ നിന്നുള്ള ഫോട്ടോയാണ് പുരസ്കാരത്തിന് തെരഞ്ഞെടുക്കുക.1.50 ലക്ഷം, ഒരു ലക്ഷം, 75,000 എന്നിങ്ങനെയാണ് സമ്മാനതുക .

ആറ് മുതൽ 10 വരെ ഫോട്ടോകളിലൂടെ ഒരു കഥ പറഞ്ഞു പൂർത്തിയാക്കുന്ന ഫോട്ടോ പരമ്പരയാണ്  മറ്റൊരു പുരസ്‌ക്കാര ഇനം൦   ഈ വിഭാഗം സ്റ്റോറി ടെല്ലിങ് എന്ന പേരിലാണ് അറിയപ്പെടുക . ഒന്ന് , രണ്ട് മൂന്ന് ,സ്ഥാനക്കാർക്ക്  യഥാക്രമം 1.50 ലക്ഷം റിയാൽ, ഒരു ലക്ഷം റിയാൽ, 75,000 റിയാൽ എന്നിങ്ങനെയാണ് സമ്മാന തുക . 

ജനറൽ വിഭാഗത്തിൽ കളർ, ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ സമർപ്പിച്ച് മത്സരത്തിൽ പങ്കെടുക്കാം. രണ്ടു വിഭാഗത്തിലുമായി ആറ് പേർക്ക് സമ്മാനങ്ങൾ ലഭിക്കും . ഒന്നാം സ്ഥാനത്തിന് 1.50 ലക്ഷം, രണ്ടാം സ്ഥാനത്തിന് ഒരു ലക്ഷം, മൂന്നാം സ്ഥാനത്തിന് 75,000 എന്നിങ്ങനെയാണ് പുരസ്കാര തുക.

മികച്ച വിഡിയോ ക്ലിപ്പിങ്ങുകൾ സമർപ്പിച്ച് വിഡിയോ കാറ്റഗറിയിൽ മത്സരത്തിൽ പങ്കെടുക്കാം.  ഒന്നരലക്ഷം , ഒരു ലക്ഷം , എഴുപത്തിയയ്യായിരം  റിയാൽ എന്നിങ്ങനെയാണ്  ഈ വിഭാഗത്തിലെ  സമ്മാന തുക. മത്സരത്തിന്‍റെ  വിശദാംശങ്ങളും  മറ്റും  പിന്നീട് പ്രഖ്യാപിക്കും .

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *