യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ട്രംപിന് മുന്നേറ്റം; സ്വിങ് സ്റ്റേറ്റുകളില്‍ ഇഞ്ചോടിഞ്ച്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപ് മുന്നേറ്റം തുടരുന്നു. ഫലമറിഞ്ഞ 21 സംസ്ഥാനങ്ങളില്‍ ട്രംപ് വിജയിച്ചു. ഇതുവരെ 210 ഇലക്ടറല്‍ വോട്ടുകള്‍ ട്രംപ് നേടിയപ്പോള്‍, കമല ഹാരിസിന് 113 ഇലക്ടറല്‍ വോട്ടുകളാണ് ലഭിച്ചത്. 270 ഇലക്ടറല്‍ വോട്ടുകള്‍ ലഭിക്കുന്നയാളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുക. തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്ന് വിലയിരുത്തപ്പെടുന്ന സ്വിങ് സ്റ്റേറ്റുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. പെന്‍സില്‍വാനിയയിലും അരിസോണയിലും കടുത്ത പോരാട്ടമാണ്. ജോര്‍ജിയയിലും നോര്‍ത്ത കരോലിനയിലും ട്രംപ് മുന്നിലാണ്. അതേസമയം മിഷിഗണിലും വിസ്‌കോണ്‍സിനിലും കമല ഹാരിസ് മുന്നിട്ടു നില്‍ക്കുകയാണ്.
മാസങ്ങള്‍ നീണ്ട വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് യുഎസ് ജനത ഇന്നലെ വിധിയെഴുതിയത്. യുഎസില്‍ 538 ഇലക്ടറല്‍ കോളജ് വോട്ടുകളാണ് ഉള്ളത്. ആകെ വോട്ടര്‍മാര്‍ 16 കോടിയാണ്. ഏഴു കോടി പേര്‍ മുന്‍കൂര്‍ വോട്ടു ചെയ്തിരുന്നു. ആകെയുള്ള 538 ഇലക്ടറല്‍ കോളജ് വോട്ടുകളില്‍ 270 എണ്ണം സ്വന്തമായാല്‍ കേവല ഭൂരിപക്ഷം നേടാനാകും. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിന് നടക്കും. കമല ഹാരിസും ഡോണള്‍ഡ് ട്രംപും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്നാണ് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കിയിട്ടുള്ളത്. കമല ഹാരിസ് (60) ജയിച്ചാല്‍ അമേരിക്കയുടെ ആദ്യത്തെ വനിതാ പ്രസിഡന്റാകും. ഡോണള്‍ഡ് ട്രംപ് (78) വീണ്ടും പ്രസിഡന്റായാല്‍ അതും പുതിയ ചരിത്രമാകും. 127 വര്‍ഷത്തിനുശേഷം, തുടര്‍ച്ചയായല്ലാതെ വീണ്ടും യുഎസ് പ്രസിഡന്റാകുന്ന വ്യക്തിയാകും ട്രംപ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)