ഖത്തറിലെ മർസ ഹൈപ്പർമാർക്കറ്റിലേക്ക് തിരിച്ചോളൂ; വമ്പൻ ഓഫറുകളുമായി ആഘോഷം
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ മർസ ഹൈപ്പർമാർക്കറ്റ് മൂന്നാം വാർഷികത്തിലേക്ക്. വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്ന വമ്പൻ പ്രമോഷനുകൾക്ക് ബുധനാഴ്ച തുടക്കമാകുമെന്ന് മാനേജ്മെന്റ് അറിയിച്ചു. നവംബർ ആറ് മുതൽ 16 വരെ നീളുന്ന പ്രമോഷന്റെയും ഓഫറുകളുടെയും ഭാഗമായി മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് മർഖിയ ജെ മാളിൽ ആറ്, ഏഴ്, എട്ട് ദിവസങ്ങളിൽ കില്ലർ പ്രമോഷൻ ലഭ്യമാകും.
അന്താരാഷ്ട്ര നിലവാരത്തിലും സൗകര്യത്തിലും ഡിസൈൻ ചെയ്ത മർഖിയ ജെ മാളിലെ മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം ഒരുക്കിക്കൊണ്ടാണ് സജ്ജമാക്കിയത്.
ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾ, അന്താരാഷ്ട്ര ബ്രാൻഡിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, പ്രമുഖ ഡിസൈനർമാരുടെ വസ്ത്രശേഖരം, പാദരക്ഷകൾ, ആരോഗ്യ-സൗന്ദര്യ സംരക്ഷണ ഉൽപന്നങ്ങൾ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച ഉൽപന്നങ്ങളുടെ വ്യത്യസ്ത ശേഖരമാണുള്ളത്. ഫ്രഷ്നെസ് നിലനിർത്തി ദിനേനെയെത്തുന്ന പഴവർഗങ്ങൾ, പച്ചക്കറി, ഇറച്ചി, മീൻ തുടങ്ങിയവയും മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ സവിശേഷതയാണ്.
വസ്ത്ര, പാദരക്ഷ ഉൽപന്നങ്ങൾക്ക് വാർഷികത്തിന്റെ ഭാഗമായി 30 ശതമാനം വരെ വിലക്കുറവ് ലഭ്യമാണ്. മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ഓഫറുകൾ ഉപയോഗപ്പെടുത്താൻ എല്ലാ ഉപഭോക്താക്കളെയും ക്ഷണിക്കുന്നതായി മർസ ഗ്രൂപ് മാനേജിങ് ഡയറക്ടർ ജാഫർ കണ്ടോത്ത്, ഗ്രൂപ് ജനറൽ മാനേജർ ഹാരിസ് ഖാദർ, ഷോറൂം മാനേജർ മുസ്തഫ, ഗ്രൂപ് ബയർ നിസാർ എന്നിവർ അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)