ഉണ്ടയില്ലാ വെടി: ഖത്തറില്‍ ഇനി കുറ്റവാളിയെ എളുപ്പത്തിൽ കീഴ്പ്പെടുത്താം; കൈയടി നേടി ടേസർ
ഉണ്ടയില്ലാ വെടിയിലൂടെ കുറ്റവാളിയെ എളുപ്പത്തിൽ കീഴ്പ്പെടുത്താൻ കഴിയുന്ന സാങ്കേതിക വിദ്യ. നിയമപാലകർക്ക് കുറ്റവാളികളെ അനായാസവും ആത്മവിശ്വാസത്തോടെയും കീഴടക്കാൻ അതിനൂതന സാങ്കേതിക വിദ്യയിലൊരു തോക്കുമായാണ് അക്സോൺ ടേസർ 10 മിലിപോളിൽ പ്രദർശിപ്പിച്ചത്.
പരിക്കോ ജീവഹാനിയോ ഏൽപിച്ച് കുറ്റവാളിയെ കീഴടക്കുന്ന തോക്കിനും ഉണ്ടക്കും പകരം, വൈദ്യുതി കടത്തിവിടുന്ന ചെറു കാറ്റ്റിഡ്ജിനെ ഉണ്ടയാക്കിയാണ് ടേസർ 10 പ്രവർത്തിക്കുന്നത്. ലേസറും ചെറു വയറുമാണ് ടേസർ ടെന്നിന്റെ പ്രധാന ആയുധം. 45 അടി വരെയുള്ള ലക്ഷ്യത്തിലേക്ക് ടേസർ വഴി വെടിയുതിർക്കാം.
ലേസർ പതിപ്പിച്ച ഉന്നത്തിലേക്ക് ട്രിഗർ അമർത്തുന്നതോടെ ‘പ്രോബ്’ ടേസറിൽ നിന്നും പായും. പിന്നിൽ ഘടിപ്പിച്ച ചെറിയ വയറുമായി കുതിക്കുന്ന ഇത് മുന്നിലുള്ള വ്യക്തിയുടെ ശരീരത്തിൽ തറക്കുന്നതോടെ വൈദ്യുതി പ്രവഹിക്കുകയും, ശരീരം ചലിക്കാൻ കഴിയാത്ത ചെറു ഷോക്കിലൂടെ കുറ്റവാളി നിലത്തുവീഴുകയും ചെയ്യും.
അമേരിക്കയിലും യൂറോപ്പിലും സുരക്ഷ വിഭാഗത്തിന്റെ അത്യാധുനിക സംവിധാനമായി മാറുന്ന ടേസറിന്റെ പ്രദർശനവും മിലിപോളിൽ ഉണ്ടായിരുന്നു. സന്ദർശകരിൽ തന്നെ ഡെമോ പരീക്ഷണം നടത്തിയ ടേസർ കൈയടി നേടുകയും ചെയ്തു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)