Posted By user Posted On

വെറും 100 രൂപ നിക്ഷേപിച്ചാൽ 10 മുതൽ 15 ലക്ഷം വരെ സമ്പാദിക്കാം; ഈ സ്കീമിനെ കുറിച്ച് അറിയാം

സുരക്ഷിതമായി നിക്ഷേപം വളർത്തണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല ഓപ്ഷനാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പി.പി.എഫ്. സര്‍ക്കാര്‍ പിന്തുണയുള്ള ഒരു സമ്പാദ്യ പദ്ധതിയാണിത്. ഈ ദീർഘകാല സർക്കാർ നിക്ഷേപ പദ്ധതിയിൽ നിക്ഷേപിച്ചാൽ നിങ്ങൾക്കും ഒരു ലക്ഷപ്രഭു ആവാം. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സർക്കാർ പദ്ധതിയായ പി.പി.എഫ് നിലവിൽ 7.1% പലിശയാണ് വാ​ഗ്ദാനം ചെയ്യുന്നത്. വാര്‍ഷികാടിസ്ഥാനത്തില്‍ ഇതിന്റെ പലിശ നിരക്ക് കൂട്ടാറുണ്ട്.

പ്രതിമാസ അടിസ്ഥാനത്തിലാണ് ഇതിന്റെ പലിശ കണക്കാക്കുന്നത്. പി.പി.എഫിൽ നിക്ഷേപിക്കുന്നതിലൂടെ നിങ്ങളുടെ നിക്ഷേപത്തിൻ്റെ സുരക്ഷ സർക്കാർ തന്നെ ഉറപ്പ് നൽകുന്നു. നിക്ഷേപകർക്ക് പി.പി.എഫ് അക്കൗണ്ടിൽ തുടർച്ചയായി 15 വർഷം വരെ പണം നിക്ഷേപിക്കാം. 15 വർഷത്തിന് ശേഷം നിങ്ങൾക്ക് എത്ര വർഷം വേണമെങ്കിലും കാലാവധി നീട്ടാനും സാധിക്കും. പി.പി.എഫിന്റെ ഏറ്റവും വലിയ നേട്ടമെന്തെന്നാൽ നിങ്ങൾ എല്ലാ ദിവസവും വെറും 100 രൂപ ലാഭിച്ചാൽ 10 ലക്ഷം രൂപ വരെ നേടാൻ സാധിക്കും.

15 വർഷത്തെ കാലാവധി

നിലവിൽ നിരവധി നിക്ഷേപ പദ്ധതികളാണ് വിപണിയിലുള്ളത്. പലരും ആകർഷകമായ ഓഫറുകളും നൽകുന്നു. എന്നാൽ അവക്കെല്ലാം അപകട സാധ്യതയും കൂടുതലാണ്. പക്ഷേ പി.പി.എഫിൽ അത്തരമൊരു അപകട സാഹചര്യമില്ല എന്നതാണ് മറ്റു നിക്ഷേപങ്ങളിൽ നിന്ന് പി.പി.എഫിനെ വ്യത്യസ്തമാക്കുന്നത്. മാത്രമല്ല സർക്കാർ തന്നെയാണ് നിങ്ങളുടെ നിക്ഷേപം സംരക്ഷിക്കുന്നത്.

ഈ നിക്ഷേപത്തിന്റെ കാലാവധി 15 വർഷം വരെയാണ്. എന്നാൽ പി.പി.എഫിന്റെ ഏറ്റവും വലിയ നേട്ടമായി ജനങ്ങൾ കണക്കാക്കുന്നത് കോമ്പൗണ്ടിം​ഗ് ഓപ്ഷനെ കുറിച്ചാണ്. അതായത് പി.പി.എഫിലെ നിക്ഷേപത്തിൻ്റെ വരുമാനം സംയുക്ത പലിശയ്ക്ക് അനുസരിച്ചാണ് നൽകുന്നത്.

ഏറ്റവും കുറഞ്ഞ നിക്ഷേപം എത്ര?

പി.പി.എഫിൽ ഒരു അക്കൗണ്ട് തുറന്നാൽ പ്രതിവർഷം വെറും 500 രൂപ മുതൽ നിങ്ങൾക്ക് നിക്ഷേപിക്കാം. മാത്രമല്ല പരമാവധി 1.50 ലക്ഷം രൂപ വരെ പ്രതി വർഷം നിങ്ങൾക്ക് നിക്ഷേപിക്കാം. സാധാരണ ഒരു ബാങ്കിൽ നിന്നും ലഭിക്കുന്ന പലിശ നിരക്കിനേക്കാൾ കൂടുതൽ പി.പി.എഫ് സ്കീമിലൂടെ നിങ്ങൾക്ക് നേടാം. അതാണ് മറ്റൊരു പ്രത്യകത.

100 രൂപ ലാഭിച്ചാൽ 10 ലക്ഷം നേടാം

മുകളിൽ പറഞ്ഞ പോലെ ദിവസവും 100 രൂപ ലാഭിച്ചാൽ നിങ്ങൾക്ക് 10 ലക്ഷം നേടാം. അതായത്, 100 രൂപ ലാഭിച്ചാൽ നിങ്ങൾക്ക് എല്ലാ മാസവും 3000 രൂപ ലാഭിക്കാം. ഇത് പ്രകാരം നിങ്ങളുടെ ഒരു വർഷത്തെ സമ്പാദ്യം 36,000 രൂപയാകും. ഇത് പ്രകാരം 15 വർഷത്തെ കാലാവധി പൂർത്തിയാക്കിയാൽ മെച്വൂരിറ്റി തുക 9,76,370 രൂപ ലഭിക്കും. ഇതിൽ നിങ്ങളുടെ നിക്ഷേപ തുക 5.40 ലക്ഷം രൂപയായിരിക്കും. മാത്രമല്ല 7.1 % പലിശ നിരക്ക് കണക്കാക്കുമ്പോൾ 4,36,370 രൂപ പലിശയും ഉറപ്പാക്കാം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *