Posted By user Posted On

അടിച്ചുമോനേ… ബി​ഗ് ടിക്കറ്റിലൂടെ മൂന്നു മലയാളികൾക്ക് AED 82,000 മൂല്യമുള്ള സ്വർണ്ണക്കട്ടി, നിങ്ങള്‍ക്കും വേണ്ടേ സമ്മാനം?

ഒക്ടോബറിൽ ബി​ഗ് ടിക്കറ്റ് കളിക്കുന്ന ഭാ​ഗ്യശാലികൾക്ക് ദിവസവും AED 82,000 മൂല്യമുള്ള 250 ​ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടികൾ നേടാം. ഈ ആഴ്ച്ചയിലെ ഭാ​ഗ്യശാലികളെ പരിചയപ്പെടാം.

നിസാർ നാസർ – 22nd October Winner

മലയാളിയായ നിസാർ, സൗദി അറേബ്യയിലാണ് അഞ്ച് വർഷമായി താമസിക്കുന്നത്. രണ്ടു വർഷമായി ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. എല്ലാ മാസവും 21സുഹൃത്തുക്കൾക്കൊപ്പം ​ഗെയിം കളിക്കും. വിജയി താനാണ് എന്നറിഞ്ഞ ദിവസം വന്ന ഫോൺ കോൾ ഒരിക്കലും മറക്കില്ലെന്ന് നിസാർ പറയുന്നു. സ്വർണ്ണം പങ്കുവെക്കും, ഇനിയും ടിക്കറ്റെടുക്കുന്നത് തുടരുമെന്നും നിസാർ പറയുന്നു.

ജോയ് സെൻ ബറുവ – 23rd October Winner

അജ്മാനിൽ നിന്നാണ് ജോയ് വരുന്നത്. അഞ്ച് വർഷമായി സ്ഥിരമായി ബി​ഗ് ടിക്കറ്റ് കളിക്കാറുണ്ട്. സ്വർണ്ണക്കട്ടി വിൽക്കാനാണ് തീരുമാനം.

ജേക്കബ് കെ സാം – 24th October Winner

മലയാളിയായ ഇലക്ട്രിക്കൽ സൂപ്പർവൈസറാണ് സാം. 29 വർഷമായി ദുബായിൽ താമസിക്കുന്നു. അഞ്ച് വർഷമായി സുഹൃത്തുക്കൾക്കൊപ്പം ബി​ഗ് ടിക്കറ്റ് കളിക്കാറുണ്ട്. വിജയം അറിയിച്ചുള്ള കോൾ ലഭിച്ചപ്പോൾ ആദ്യം വിശ്വസിച്ചില്ല, പിന്നീട് വെബ്സൈറ്റിൽ കയറി പരിശോധിച്ചു. തനിക്ക് ലഭിച്ച സ്വർണ്ണം കുട്ടികൾക്കായി കരുതിവെക്കാനാണ് ആ​ഗ്രഹം. ഇനിയും ബി​ഗ് ടിക്കറ്റ് എടുക്കുന്നത് തുടരും.

മുഹമ്മദ് അഷ്റഫുൾ – 25th October Winner

ബം​ഗ്ലാദേശുകാരനാണ്. മൂന്നു വർഷമായി ദുബായിൽ തുടരുന്നു. 30 സുഹൃത്തുക്കൾക്കൊപ്പം ബി​ഗ് ടിക്കറ്റ് കളിക്കുന്നതാണ് രീതി. സമ്മാനം പങ്കുവെക്കും. ഇനിയും ബി​ഗ് ടിക്കറ്റ് വാങ്ങുന്നത് തുടരും. എല്ലാവരോടും ബി​ഗ് ടിക്കറ്റിലൂടെ ഭാ​ഗ്യപരീക്ഷണം നടത്തണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന.

മുഹമ്മദ് അൻസാർ –  26th October Winner

മലയാളിയായ മുഹമ്മദ് അൻസാർ 2018 മുതൽ അബുദാബിയിൽ ജീവിക്കുകയാണ്. കഴിഞ്ഞ വർഷം മുതൽ സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ട്. എല്ലാ മാസവും സ്വന്തമായും സുഹൃത്തുക്കൾക്കൊപ്പവും ഭാ​ഗ്യപരീക്ഷണം നടത്തുന്നു. വിന്നിങ് ഫോൺകോൾ തന്നെ ഞെട്ടിച്ചെന്ന് അൻസാർ പറയുന്നു. കുടുംബത്തോടൊപ്പം സ്വർണ്ണക്കട്ടി പങ്കിടാനാണ് തീരുമാനം. ഇനിയും ബി​ഗ് ടിക്കറ്റ് വാങ്ങുന്നത് തുടരും.

സാധു കൈലാഷ് പ്രസാദ് – 27th October Winner

ഉത്തർപ്രദേശിൽ നിന്നുള്ള സിമന്റ് ഫാക്ടറി തൊഴിലാളിയാണ്. ഷാർജയിൽ 23 വർഷമായി താമസിക്കുന്നു. സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ 18 വർഷമായി സ്ഥിരമായി ടിക്കറ്റ് എടുക്കുന്നുണ്ട്.

മാജിദ് അലി – 28th October Winner

പാകിസ്ഥാനിൽ നിന്നുള്ള മാർക്കറ്റിങ് പ്രൊഫഷണലാണ്. പത്ത് വർഷമായി അബുദാബിയിൽ താമസിക്കുന്നു. അഞ്ച് വർഷമായി ഇടയ്ക്കിടെ ബി​ഗ് ടിക്കറ്റ് കളിക്കാറുണ്ട്. സമ്മാനമായി ലഭിച്ച സ്വർണ്ണം കൊണ്ട് എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. 

ഒക്ടോബറിൽ ബി​ഗ് ടിക്കറ്റ് എടുത്ത എല്ലാവരും ദിവസേനയുള്ള ഇലക്ട്രോണിക് ഡ്രോയിൽ ഓട്ടോമാറ്റിക് ക്വാളിഫിക്കേഷൻ നേടും. നവംബർ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 20 മില്യൺ ദിർഹം നേടാനും അവസരമുണ്ട്. മറ്റൊരു ഭാ​ഗ്യശാലിക്ക് അതേ ദിവസം തന്നെ AED 355,000 വിലയുള്ള Range Rover Velar നേടാം. ടിക്കറ്റുകൾക്ക് സന്ദർശിക്കൂ – www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain International Airport എന്നിവിടങ്ങളിലെ കൗണ്ടറുകൾ സന്ദർശിക്കാം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *