Posted By user Posted On

ഖത്തറിലെ പു​ൽ​മേ​ടു​ക​ളി​ലേ​ക്ക് വാ​ഹ​നം ക​യ​റ്റു​ന്ന​ത് കു​റ്റ​ക​രം; ക​ന​ത്ത ശി​ക്ഷ​യെ​ന്ന് പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം

ദോ​ഹ: മ​ഴ​ക്കാ​ല​മെ​ത്തി​യ​തോ​ടെ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​കു​ന്ന പു​ൽ​മേ​ടു​ക​ൾ സം​ര​ക്ഷി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്ത് ഖ​ത്ത​ർ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം.

മ​രു​ഭൂ​മി​യി​ലും തീ​ര​മേ​ഖ​ല​ക​ളി​ലു​മാ​യി പ​ച്ച​പ്പ് സ​ജീ​വ​മാ​കു​ക​യും, ഒ​പ്പം വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും പ​ങ്കാ​ളി​ത്തം വ​ർ​ധി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​ൽ​മേ​ടു​ക​ളു​ടെ​യും പ​രി​സ്ഥി​തി​യു​ടെ​യും സം​ര​ക്ഷ​ണം പൊ​തു​ജ​ന​ങ്ങ​ളെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന​ത്. പു​ൽ​മേ​ടു​ക​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള​താ​ണെ​ന്നും അ​വ​യെ ന​ശി​പ്പി​ക്ക​രു​തെ​ന്നും, പു​ൽ​മേ​ടു​ക​ളി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ പ്ര​വേ​ശി​ക്ക​രു​തെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. രാ​ജ്യം മ​ഴ​ക്കാ​ല​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ പു​ൽ​മേ​ടു​ക​ൾ വീ​ണ്ടും രൂ​പ​പ്പെ​ടു​ക​യും ചെ​ടി​ക​ളു​ടെ വ​ള​ർ​ച്ച വേ​ഗ​ത്തി​ലാ​കു​ക​യും ചെ​യ്യും. ഇ​ത്ത​രം പു​ൽ​മേ​ടു​ക​ളി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ളി​ൽ അ​തി​ക്ര​മി​ച്ച് ക​ട​ക്കു​ക​യും അ​തി​ന് നാ​ശം വ​രു​ത്തു​ക​യും ചെ​യ്യു​ന്ന​ത് മ​ന്ത്രാ​ല​യ​ത്തി​ന്റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​താ​യി അ​റി​യി​ച്ചു.

രാ​ജ്യ​ത്തി​ന്റെ അ​മൂ​ല്യ​മാ​യ പാ​രി​സ്ഥി​തി​ക സ്വ​ത്തു​ക്ക​ളാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന പു​ൽ​മേ​ടു​ക​ൾ​ക്ക് ദോ​ഷം വ​രു​ത്തു​ന്ന പെ​രു​മാ​റ്റ​ങ്ങ​ളും ന​ട​പ​ടി​ക​ളും ഓ​ഴി​വാ​ക്കാ​നും സ്ഥ​ല​ങ്ങ​ൾ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ ആ​സ്വ​ദി​ക്കാ​നും എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. വ്യ​ക്തി​ക​ളു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്രാ​ദേ​ശി​ക പ​രി​സ്ഥി​തി​ക്കും ജൈ​വ​വൈ​വി​ധ്യ​ത്തി​നും വ​ന്യ​ജീ​വി​ക​ൾ​ക്കും പ​ക്ഷി​ക​ൾ​ക്കും ദോ​ഷം വ​രു​ത്തു​മെ​ന്നും മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *