ആരോഗ്യം വർധിപ്പിക്കും ഓർമ്മശക്തിക്കും ബെസ്റ്റാ, ഇതാ കുട്ടികൾക്കായി ഒരു ‘മിറാക്കിള്‍ ജ്യൂസ്’!
കുട്ടികളുടെ ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന മാതാപിതാക്കൾക്ക് ഇതാ ഒരു സന്തോഷവാർത്ത. നിങ്ങളുടെ കുട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഓർമ്മശക്തി വർധിപ്പിക്കാനും സഹായിക്കുന്ന ഒരു അത്ഭുത ജ്യൂസ് ഉണ്ട്. ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ പാനീയം പോഷകഗുണങ്ങൾ നിറഞ്ഞതും അത്ഭുതപ്പെടുത്തുന്ന ഫലങ്ങൾ ഉണ്ടാക്കുന്നതുമാണ്. ഓർമ്മശക്തി വർധിപ്പിക്കുന്നതു മുതൽ പ്രതിരോധശേഷി ഉയർത്തുന്നതു വരെ നിരവധി ഗുണങ്ങളാണ് ഈ ജ്യൂസ് കുടിയ്ക്കുന്നതിലൂടെ ലഭിക്കുക. എബിസി ജ്യൂസ് എന്നറിയപ്പെടുന്ന ഈ പാനീയത്തിന് ഇപ്പോൾ വലിയ പ്രചാരമാണുള്ളത്.
എന്താണ് എബിസി ജ്യൂസ്, എന്തുകൊണ്ട് ഇത്ര ജനപ്രീതി?
കാരറ്റ്, ബീറ്റ്റൂട്ട്, ആപ്പിൾ എന്നിവ ഒന്നിച്ചുചേർത്ത് തയ്യാറാക്കുന്ന ജ്യൂസാണിത്. ഇവ മൂന്നും വിറ്റാമിനുകളാലും ധാതുക്കളാലും സമൃദ്ധമായതിനാൽ ജ്യൂസിനും അതേ ഗുണങ്ങൾ ഉണ്ടാകും. ആരോഗ്യപ്രദവും പ്രകൃതിദത്തവുമായ മാർഗം എന്ന നിലയ്ക്കാണ് ഇപ്പോൾ എബിസി ജ്യൂസ് കൂടുതലായി ശ്രദ്ധനേടുന്നത്. നിറവും സ്വാഭാവികമായുള്ള മധുരവും കുട്ടികൾക്ക് ഇഷ്ടപ്പെടുമെന്നതും ഒരു കാരണമാണ്.
എന്നും കുടിക്കാമോ?
എബിസി ജ്യൂസ് എന്നും കുടിക്കാമെന്നൊക്കെ പ്രചാരണമുണ്ടെങ്കിലും അതിനെ ആരോഗ്യവിദഗ്ധര്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നില്ല. സ്ഥിരമായി ഉപയോഗിക്കുന്നതിനു മുമ്പ് ഡോക്ടറുടെ അഭിപ്രായം തേടണമെന്നും നിര്‍ദേശമുണ്ട്. 3 വയസിനും 12 വയസിനുമിടയിലുള്ള കുട്ടികൾക്ക് ഒരുതവണ 100 മുതൽ 150 മില്ലി ലിറ്റർ വരെ ജ്യൂസ് കുടിക്കാമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇത് തയ്യാറാക്കിയ ഉടൻ തന്നെ കുടിക്കേണ്ടതാണ്. രാവിലെ കുടിക്കുന്നതാണ് ഉത്തമം.
ഗുണങ്ങള്‍
- ഓർമ്മശക്തി വർധിപ്പിക്കുന്നു: പ്രകൃതിദത്ത നൈട്രേറ്റുകളാൽ സമ്പന്നമായ ബീറ്റ്‌റൂട്ട് ഓർമ്മശക്തി മെച്ചപ്പെടുത്തുന്നതിനും തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിച്ച് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും സഹായിക്കുന്നു. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റ് ന്യൂറോളജിക്കൽ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. കാരറ്റിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എയും നാഡീവ്യവസ്ഥയുടെ വികാസത്തിന് വളരെയധികം സഹായിക്കുകയും തലച്ചോറിൻ്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
- പ്രതിരോധശേഷിയും ഉന്മേഷവും വർദ്ധിപ്പിക്കുന്നു: ഈ ജ്യൂസ് ശരീരത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. വിറ്റാമിൻ എ, ബി കോംപ്ലക്സ്, സി എന്നിവയാൽ നിറഞ്ഞിരിക്കുന്ന എബിസി ജ്യൂസ് രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു. ഇത് കുട്ടികളെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ആപ്പിളും കാരറ്റും വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടങ്ങളാണ്. ഇവ ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് സഹായകമാണ്.
- ദഹനശക്തി മെച്ചപ്പെടുത്തുന്നു: എബിസി ജ്യൂസിലുള്ള ഉയർന്ന ഫൈബർ സ്വാഭാവിക ദഹനത്തെ സഹായിക്കുന്നു. ആപ്പിൾ, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയിൽ കാണപ്പെടുന്ന ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കുന്നു. കാരറ്റിൽ കാണപ്പെടുന്ന ഒരു തരം നാരുകൾ കുടലിൻ്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)