Posted By user Posted On

ഇനി നെ​സ്റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഖ​ത്ത​റി​ലേ​ക്ക്

ദോ​ഹ: ജി.​സി.​സി​യി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ നെ​സ്റ്റോ ഗ്രൂ​പ് ഖ​ത്ത​റി​ലേ​ക്ക്. നെ​സ്റ്റോ കൊ​മേ​ഴ്സ്യ​ൽ അ​വ​ന്യൂ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​മാ​യാ​ണ് ഖ​ത്ത​റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

ര​ണ്ടു നി​ല​ക​ളി​ലാ​യി 180,000 ച​തു​ര​ശ്ര​യ​ടി വി​സ്തൃ​തി​യി​ലു​ള്ള പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് 2025 ആ​ദ്യ പാ​ദ​ത്തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി സ​മ​ർ​പ്പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​ശാ​ല​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ശ്രേ​ണി​യി​ലൂ​ടെ ഗു​ണ​മേ​ന്മ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് നെ​സ്റ്റോ​യു​ടെ വ​ര​വ്.

ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ച​ട​ങ്ങി​ൽ നെ​സ്റ്റോ ഗ്രൂ​പ് പ്രോ​ജ​ക്ട് ആ​ൻ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ മേ​ധാ​വി സ​ന്ദീ​പ് രാ​ജ​ഗോ​പാ​ൽ, കൊ​മേ​ഴ്സ്യ​ൽ അ​വ​ന്യൂ സി.​ഇ.​ഒ അ​ബ്ദു​ല്ല അ​ബ്ദു​ൽ റ​സാ​ഖ് ഹൈ​ദ​ർ എ​ന്നി​വ​ർ കാ​ര​റി​ൽ ഒ​പ്പു​വെ​ച്ചു.

കൊ​മേ​ഴ്സ്യ​ൽ അ​വ​ന്യൂ ചെ​യ​ർ​മാ​ൻ ഫ​ഹ​ദ് അ​ബ്ദു​ൽ ല​ത്തീ​ഫ് അ​ൽ ജ​ഹ്രാ​മി, നെ​സ്റ്റോ ഗ്രൂ​പ് ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ ഷ​റ​ഫു​ദ്ദീ​ൻ, നെ​സ്റ്റോ ഗ്രൂ​പ് ബ​യി​ങ് മേ​ധാ​വി റാ​ഷി​ദ് അ​രാ​മം, എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ പ്രോ​ജ​ക്ട്സ് മു​ഹ​മ്മ​ദ് നി​സാ​ർ, കൊ​മേ​ഴ്സ്യ​ൽ അ​വ​ന്യൂ സെ​യി​ൽ​സ് മേ​ധാ​വി അ​ഹ്മ​ദ് ത​ല്ലാ​ത് അ​ൽ​ബ​ന്ന, പ്രോ​പ്പ​ർ​ട്ടി മാ​നേ​ജ​ർ നാ​സ്സ​ർ അ​ൽ ഇ​മാ​ദി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

20ാമ​ത് വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ലാ​ണ് ഖ​ത്ത​റി​ലേ​ക്കും നെ​സ്റ്റോ ചു​വ​ടു​വെ​ക്കു​ന്ന​ത്. അ​ടു​ത്ത മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഖ​ത്ത​റി​ൽ 200 കോ​ടി റി​യാ​ൽ നി​ക്ഷേ​പ​മാ​ണ് ഗ്രൂ​പ് ല​ക്ഷ്യ​മി​ടു​ന്ന​ത്. രാ​ജ്യ​ത്തു​ട​നീ​ളം പ​ത്തോ​ളം ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. ഇ​തി​ൽ നാ​ല് പ്രോ​ജ​ക്ടു​ക​ൾ ഇ​തി​ന​കം ത​ന്നെ സ​ജ്ജ​മാ​യി. 2026 ഓ​ടു​കൂ​ടി അ​വ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മെ​ന്ന് മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *