Posted By user Posted On

യുഎഇയില്‍ വ്യാഴാഴ്ച കാണാതായ മലയാളിയെ കണ്ടെത്തി

ഷാര്‍ജയില്‍ നിന്ന് വ്യാഴാഴ്ച കാണാതായ മലയാളിയെ കണ്ടെത്തിയതായി സഹോദരന്‍. ഡ്രൈവിങ് ടെസ്റ്റിനായി വ്യാഴാഴ്ച റോളയിലേക്ക് പോയ കോട്ടയം ചങ്ങനാശേരി ഇത്തിത്താനം സ്വദേശി ജിന്‍സണ്‍ ആന്റണിയെയാണ് കാണാതായത്. ജിന്‍സണ്‍ അവിടെ തലകറങ്ങി വീഴുകയും പോലീസ് ഷാര്‍ജ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ജിന്‍സണിനെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരന്‍ ബെന്നി പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഷാര്‍ജ ഹംറിയ്യ ഫ്രീസോണിലെ ലാംബ്രല്‍ എന്ന കമ്പനിയില്‍ ജോലി ചെയ്യുകയാണ് ജിന്‍സണ്‍. കൂടാതെ, വ്യാപക തെരച്ചിലും നടത്തിവരികയായിരുന്നു. ഡ്രൈവിങ് ടെസ്റ്റിനായി പോയതിന് ശേഷം ജിന്‍സണിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു തെരച്ചില്‍ നടത്തിയത്. വ്യാഴാഴ്ച ഉച്ച മുതല്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നതായാണ് റിപ്പോര്‍ട്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/LWqc0pyIjCiL7UFAQ73h8Z

Comments (0)

Leave a Reply

Your email address will not be published. Required fields are marked *