സംഘർഷഭീതി; ഇറാൻ ഉൾപ്പെടെ നാല് രാജ്യങ്ങളിലെ സർവീസ് റദ്ദാക്കി ഖത്തർ എയർവേസ്
ഇറാഖ്, ഇറാൻ, ലബനാൻ, ജോർഡൻ തുടങ്ങിയ മേഖലകളിൽ സംഘർഷഭീതി തുടരുന്നതിനാൽ ഈ രാജ്യങ്ങളിലേക്കുള്ള സർവിസുകൾ താൽകാലികമായി റദ്ദാക്കി ഖത്തർ എയർവേസ്. വ്യാഴാഴ്ച ഉച്ചയോടെയാണ് സർവിസുകൾ താൽകാലികമായി റദ്ദാക്കുന്നതായി ഖത്തർ എയർവേസ് അറിയിച്ചത്. ജോർഡനിലെ അമ്മാനിലേക്കുള്ള സർവിസുകൾ പകൽ സമയങ്ങളിൽ മാത്രമായി നിയന്ത്രിച്ചതായും അറിയിച്ചു. നേരത്തേ ഇറാൻ, ഇസ്രായേൽ സംഘർഷഭീതി പടർന്നപ്പോഴും, ബെയ്റൂത്തിൽ സ്ഫോടനവും ആക്രമണവും നടന്നപ്പോഴും ഖത്തർ എയർവേസ് സർവിസുകൾ താൽകാലികമായി റദ്ദാക്കിയിരുന്നു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)