Posted By user Posted On

എനർജി ഡ്രിങ്കുകൾ ഒഴിവാക്കൂ; ഊർജത്തിന് ഇനി ഈ ഭക്ഷണങ്ങൾ ശീലമാക്കാം

ഉയർന്ന കഫീൻ, പഞ്ചസാര എന്നിവ കാരണം എനർജി ഡ്രിങ്കുകൾ അമിതമായി കഴിക്കുന്നത് അപകടകരമാണ്. ഇത് രക്തസമ്മർദം വർധിക്കുന്നതിനും ഹൃദയമിടിപ്പ് വർധിപ്പിക്കുന്നതിനും കാരണമാകും. കാലക്രമേണ, അവ ഉത്കണ്ഠയ്ക്കും ഉറക്കമില്ലായ്മയ്ക്കും ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും.

1. ഏത്തപ്പഴം: പ്രകൃതിദത്തമായ പഞ്ചസാര, നാരുകൾ, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമാണ് ഏത്തപ്പഴം. അവയിലെ കാർബോഹൈഡ്രേറ്റുകളുടെയും ഇലക്ട്രോലൈറ്റുകളുടെയും സംയോജനം ശരീരത്തിന് ഊർജം നൽകാൻ സഹായിക്കുന്നു.

  1. ഓട്സ്: ശരീരത്തിന് ഊർജം നൽകുന്നതിനുള്ള മറ്റൊരു മികച്ച ഭക്ഷണമാണ് ഓട്‌സ്. ഇവയിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
  2. നട്സ്: ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, മഗ്നീഷ്യം എന്നിവയാൽ നട്സ് നിറഞ്ഞിരിക്കുന്നു. ഒരു പിടി നട്സ് പെട്ടെന്ന് ഊർജം പകരുകയും ദീർഘനേരം പൂർണതയും ഊർജസ്വലരായി നിങ്ങളെ നിലനിർത്തുകയും ചെയ്യും.
  3. ഡാർക്ക് ചോക്ലേറ്റ്: പ്രകൃതിദത്ത കഫീൻ, തിയോബ്രോമിൻ എന്നിവ അടങ്ങിയ ഡാർക്ക് ചോക്ലേറ്റ് തൽക്ഷണ ഊർജം നൽകും. ഡാർക്ക് ചോക്ലേറ്റിലെ ആന്റിഓക്‌സിഡന്റുകൾ രക്തയോട്ടം മെച്ചപ്പെടുത്തുകയും തലച്ചോറിലേക്കും പേശികളിലേക്കും ഓക്‌സിജൻ വിതരണം വർധിപ്പിക്കുകയും ചെയ്യുന്നു.
  4. മുട്ട: മുട്ടയിൽ ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീനും ബി വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. മുട്ടയിലെ അമിനോ ആസിഡുകൾ പേശികളുടെ അറ്റകുറ്റപ്പണികൾക്കും സ്റ്റാമിനയ്ക്കും സഹായിക്കുന്നു.
  5. ആപ്പിൾ: ആപ്പിൾ നാരുകളും പ്രകൃതിദത്ത പഞ്ചസാരയും നൽകുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ വർധനവിന് കാരണമാകാതെ സുസ്ഥിരമായ ഊർജ്ജം നൽകുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *