കര തൊടുമ്പോള്‍ വേഗം 110 കിലോമീറ്റര്‍ !; പേരിട്ടത് ഖത്തര്‍, ‘ദന’യില്‍ കനത്ത ജാഗ്രത
ഭുവനേശ്വര്‍: ദന ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചയാണ് നടക്കുന്നത്. ഖത്തറാണ് ചുഴലിക്കാറ്റിന് ദന എന്ന് പേരിട്ടതെന്നാണ് റിപ്പോര്‍ട്ട്. വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ രൂപീകരിച്ച ഉഷ്‌ണമേഖലാ ചുഴലിക്കാറ്റ് നാമകരണ സംവിധാനം അനുസരിച്ചാണിതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ബംഗാൾ ഉൾക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ചുഴലിക്കാറ്റായി തീരത്തേക്ക് എത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരം പുറത്തുവിട്ടിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി). ന്യൂനമര്‍ദം ചൊവ്വാഴ്ച രാവിലെ മുതല്‍ ഏറെ ശക്തിയോടെ കിഴക്കൻ തീരത്തേക്ക് നീങ്ങുന്നതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. പുലർച്ചെ 5:30 ന് ഒഡിഷയിലെ പാരദീപിൽ നിന്ന് 730 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ന്യൂനമർദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ഒക്‌ടോബര്‍ 23-ഓടെ ചുഴലിക്കാറ്റായി ശക്തിപ്പെടുകയും ചെയ്യും. ഒഡിഷയിലെ പുരിക്കും പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപിനും ഇടയില്‍ ഒക്‌ടോബർ 24 രാത്രിയിലും ഒക്‌ടോബർ 25 ന് രാവിലെയും ദന ചുഴലിക്കാറ്റ് ആഞ്ഞുവീശുമെന്നാണ് ഐഎംഡി അറിയിച്ചിരിക്കുന്നത്. മണിക്കൂറില്‍ 100-110 കിലോമീറ്റർ വേഗതയിലാവും ദന ആഞ്ഞുവീശുക. ഇതു മണിക്കൂറില്‍ 120 കിലോ മീറ്റര്‍ വേഗതയിലേക്ക് ഉയരാനും സാധ്യതയുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)