Posted By user Posted On

ത​പാ​ൽ ഉ​രു​പ്പ​ടി​ക​ൾ അ​തി​വേ​ഗ​ത്തി​ൽ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി കൈ​കോ​ർ​ത്ത് ഖ​ത്ത​ർ എ​യ​ർ​വേ​സ് കാ​ർ​ഗോ​യും ഖ​ത്ത​ർ പോ​സ്റ്റും

ദോ​ഹ: ത​പാ​ൽ ഉ​രു​പ്പ​ടി​ക​ൾ അ​തി​വേ​ഗ​ത്തി​ൽ ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ് കാ​ർ​ഗോ​യും ഖ​ത്ത​ർ പോ​സ്റ്റും. ദോ​ഹ​യി​ൽ​നി​ന്ന് തി​രി​കെ​യും ത​പാ​ൽ വ​സ്തു​ക്ക​ളു​ടെ ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള വി​ത​ര​ണം സാ​ധ്യ​മാ​ക്കു​ന്ന​താ​ണ് ക​രാ​ർ.

ത​പാ​ൽ സേ​വ​ന​ദാ​താ​വാ​യ ഖ​ത്ത​ർ പോ​സ്റ്റി​ലേ​ക്ക് ഖ​ത്ത​ർ എ​യ​ർ​വേ​സ് കൊ​ണ്ടു​പോ​കു​ന്ന ത​പാ​ൽ ഷി​പ്മെ​ന്റു​ക​ൾ​ക്ക് പ്ര​ത്യേ​ക നി​ര​ക്കു​ക​ളും സ​ഹ​ക​ര​ണ ക​രാ​റി​ലു​ടെ വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്.ലോ​ക​ത്തി​ലെ മു​ൻ​നി​ര എ​യ​ർ കാ​ർ​ഗോ വാ​ഹ​ക​ർ എ​ന്ന നി​ല​യി​ൽ ഉ​പ​ഭോ​ക്തൃ ആ​വ​ശ്യ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യും ആ​ഗോ​ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യും നി​റ​വേ​റ്റാ​ൻ ഖ​ത്ത​ർ എ​യ​ർ​വേ​സ് കാ​ർ​ഗോ​യെ പ്രാ​പ്ത​മാ​ക്കു​ന്നു​വെ​ന്ന് സി.​ഇ.​ഒ എ​ൻ​ജി​നീ​യ​ർ ബ​ദ്ർ മു​ഹ​മ്മ​ദ് അ​ൽ മീ​ർ പ​റ​ഞ്ഞു. ഖ​ത്ത​ർ എ​യ​ർ​വേ​സു​മാ​യു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ലോ​ജി​സ്റ്റി​ക്ക​ൽ സേ​വ​ന​ങ്ങ​ളി​ൽ സു​സ്ഥി​ര വി​ജ​യം കൈ​വ​രി​ക്കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും ഖ​ത്ത​ർ പോ​സ്റ്റ് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഫാ​ലി​ഹ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ന​ഈ​മി പ​റ​ഞ്ഞു. ദേ​ശീ​യ ക​മ്പ​നി​ക​ൾ ത​മ്മി​ലെ ന​യ​പ​ര​മാ​യ പ​ങ്കാ​ളി​ത്തം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ​യാ​ണ് ക​രാ​ർ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്നും അ​ൽ ന​ഈ​മി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഖ​ത്ത​ർ എ​യ​ർ​വേ​സ് കാ​ർ​ഗോ​യു​മാ​യു​ള്ള സ​ഹ​ക​ര​ണം ത​പാ​ൽ, ലോ​ജി​സ്റ്റി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ പ്ര​ത്യേ​കി​ച്ച് ഷി​പ്പി​ങ്, ഡെ​ലി​വ​റി മേ​ഖ​ല​ക​ളി​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഉ​പ​ഭോ​ക്തൃ സം​തൃ​പ്തി ഉ​യ​ർ​ന്ന നി​ല​യി​ലെ​ത്തി​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ക​രാ​റെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *