ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; യുഎഇ സന്ദര്‍ശിക്കാന്‍ ഇനി മുതല്‍ 30 ദിവസത്തെ ഇ വിസ തയ്യാര്‍
ദുബായ്: ഗള്‍ഫ് കോ ഓപ്പറേഷന്‍ കൗണ്‍സില്‍ അഥവാ ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ ഇനി 30 ദിവസത്തെ ഇ – വിസ മതിയാവും. പക്ഷെ ഇതിന് ഒരു നിബന്ധന അധകൃകര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ജിസിസി രാജ്യങ്ങളുടെ അവരുടെ താമസ വിസയ്ക്ക് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും സാധുതയുണ്ടായിരിക്കണം. യുഎഇ ഡിജിറ്റല്‍ ഗവണ്‍മെന്‍റ് പദ്ധതിയുടെ ഭാഗമായാണിത്. യുഎഇ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ അവരുടെ യാത്രയ്ക്ക് മുമ്പ് ഒരു ഇ-വിസ നേടിയിരിക്കണമെന്ന് യുഎഇ ഡിജിറ്റല്‍ ഗവണ്‍മെന്‍റ് പ്രസ്താവനയില്‍ അറിയിച്ചു. ഈ ഇവിസയില്‍ രാജ്യത്ത് എത്തുന്നവര്‍ക്ക് പ്രവേശന തീയതി മുതല്‍ 30 ദിവസത്തെ താമസം അനുവദിക്കും. അതിനു ശേഷം അധികമായി 30 ദിവസത്തേക്ക് കൂടി നീട്ടാനുള്ള അവസരവുമുണ്ട്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍ എന്നിവയാണ് ആറ് ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അതേസമയം, യുഎഇയിലേക്കുള്ള ഇ വിസ ലഭിച്ചതിനു ശേഷം പ്രവാസിയുടെ ജിസിസിയിലെ താമസ വിസ കാലഹരണപ്പെടുകയോ റദ്ദാക്കുകയോ ചെയ്താല്‍, ആ എന്‍ട്രി പെര്‍മിറ്റ് ഉപയോഗിച്ച് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കൂടാതെ, എന്‍ട്രി പെര്‍മിറ്റ് നല്‍കിയതിന് ശേഷം പ്രവാസിയുടെ തൊഴില്‍ മാറിയെന്ന് കണ്ടെത്തിയാലും ഈ വിസയില്‍ പ്രവേശനം നിഷേധിക്കപ്പെടും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)