Posted By user Posted On

ഗാസ വി​ദ്യാ​ർത്ഥിക​ൾ​ക്ക് റോ​ബോ​ട്ടി​ക്‌​സ് പ്രോ​ജ​ക്ടു​മാ​യി ഖ​ത്ത​ർ

ദോ​ഹ: ഗ​സ്സ​യി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി റോ​ബോ​ട്ടി​ക്‌​സി​ലേ​ക്കും സാ​​ങ്കേ​തി​ക വി​ദ്യ​ക​ളി​ലേ​ക്കും വെ​ളി​ച്ചം പ​ക​ർ​ന്ന് ഖ​ത്ത​ർ നാ​ഷ​ന​ൽ മ്യൂ​സി​യം. നി​ർ​മി​ത​ബു​ദ്ധി വാ​ഴു​ന്ന ലോ​ക​ത്തി​ന്റെ അ​ന​ന്ത​മാ​യ സാ​ധ്യ​ത​ക​ളി​ലേ​ക്ക് ലോ​ക​ത്തെ ​ഏ​റ്റ​വും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന വി​ഭാ​ഗ​മാ​യ ഗ​സ്സ​യി​ൽ​നി​ന്നു​ള്ള കു​ട്ടി​ക​ൾ​ക്കും അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, സാ​മൂ​ഹി​ക വി​ക​സ​ന, കു​ടും​ബ മ​ന്ത്രാ​ല​യം എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഖ​ത്ത​ർ നാ​ഷ​ന​ൽ മ്യൂ​സി​യ​ത്തി​ലെ എ.​ഐ ഡി​ജി​റ്റ​ൽ സെ​ന്റ​ർ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.

13 മു​ത​ൽ 17 വ​രെ വ​യ​സ്സു​ള്ള കു​ട്ടി​ക​ൾ​ക്ക് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ അ​ത്ഭു​ത​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം. സാ​ങ്കേ​തി​ക​വി​ദ്യ​യി​ലെ​യും റോ​ബോ​ട്ടി​ക്‌​സി​ലെ​യും ഏ​റ്റ​വും പു​തി​യ പ്ര​വ​ണ​ത​ക​ളെ​ക്കു​റി​ച്ച് പ​ദ്ധ​തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​താ​യി സം​ഘാ​ട​ക​ർ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. ശാ​സ്ത്രം, സാ​ങ്കേ​തി​ക​വി​ദ്യ, എ​ൻ​ജി​നീ​യ​റി​ങ്, ഗ​ണി​തം (എ​സ്.​ടി.​ഇ.​എം) ക​ഴി​വു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി അ​ടു​ത്ത ത​ല​മു​റ​യെ സാ​ങ്കേ​തി​ക​മേ​ഖ​ല​യി​ൽ സ​ജ്ജ​മാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ സ​മൂ​ഹ​ത്തി​ന് മി​ക​ച്ച സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന പു​തു​ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ഖ​ത്ത​ർ നാ​ഷ​ന​ൽ മ്യൂ​സി​യം ഡ​യ​റ​ക്ട​ർ ശൈ​ഖ് അ​ബ്ദു​ൽ അ​സീ​സ് ആ​ൽ ഥാ​നി പ​റ​ഞ്ഞു. തു​ട​ക്ക​ത്തി​ൽ ഗ​സ്സ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മാ​ത്രം രൂ​പ​ക​ൽ​പ​ന ചെ​യ്ത​താ​ണെ​ങ്കി​ലും പൊ​തു​സ​മൂ​ഹ​ത്തി​ന്റെ ശ്ര​ദ്ധ നേ​ടാ​ൻ പ​ദ്ധ​തി​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *