നഗ്നദൃശ്യങ്ങളും ഡീപ്പ്ഫെയ്ക്ക് വീഡിയോകളും; ചാറ്റ്’ബോട്ട്’ പണി തരും, ടെലിഗ്രാമിനെ സൂക്ഷിക്കണമെന്ന് റിപ്പോർട്ട്
സൂക്ഷിച്ചില്ലെങ്കിൽ ഏറെ അപകടകാരികളാണ് സോഷ്യൽ മീഡിയ അപ്ലിക്കേഷനുകൾ. എവിടെയാണ് ചതിക്കുഴികൾ ഉള്ളതെന്ന് ഒരിക്കലും അറിയാൻ സാധിക്കില്ലെന്ന് മാത്രമല്ല, ആ ചതികുഴികളെ കണ്ടെത്താൻ ഒട്ടും എളുപ്പവുമല്ല. നമ്മൾപോലും വിചാരിക്കാതെ അവ നമ്മുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍പലയിടങ്ങളിലായി പതുങ്ങിയിരിക്കുന്നുണ്ടാകും.
ഇപ്പോൾ ടെലിഗ്രാമിലാണ് നമ്മൾ ഏറെ പേടിക്കേണ്ട ഒരു ‘പണി’ ഒളിഞ്ഞുകിടക്കുന്നതെന്നാണ് ‘വയേർഡി’ൻ്റെ അന്വേഷണത്തിൽ വ്യക്തമാകുന്നത്. ടെലിഗ്രാമിലെ എഐ ചാറ്റ്ബോട്ടുകളിലൂടെ വ്യക്തികളുടെ നഗ്നഫോട്ടോകളും, ഡീപ്ഫെയ്ക്ക് ചിത്രങ്ങളും നിർമിക്കപ്പെടുകയാണെന്നാണ് വയേർഡ്’ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഇത്തരം ബോട്ടുകൾ ടെലിഗ്രാമിൽ സജീവമായി പ്രവർത്തിക്കുന്നുവെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.
‘ഏകദേശം 4 മില്യൺ യൂസേഴ്സ് ഈ ബോട്ടുകൾ സജീവമായി ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. 4 വർഷം മുൻപ് ഇത്തരത്തിൽ ബോട്ടുകൾ പ്രവർത്തിക്കുന്ന കാര്യം ഹെൻറി അജ്ദേർ എന്ന ടെക്ക് വിദഗ്ധൻ കണ്ടെത്തിയിരുന്നു. നിരവധി പേർ ഈ ബോട്ടുകളെ ആക്സസ് ചെയ്യുന്നതായും, ഉപയോഗിക്കുന്നതായും അജ്ദേർ കണ്ടെത്തിയിരുന്നു. ആ കണ്ടെത്തലുകൾക്ക് ബലം പകരുന്നതാണ് ഈ മാധ്യമറിപ്പോർട്ട്.
നേരത്തെ ടെയ്‌ലർ സ്വിഫ്റ്റും, ജെന്ന ഒർടേഗയടക്കമുള്ള നിരവധി സെലിബ്രിറ്റികൾ ഇത്തരത്തിൽ ഡീപ്ഫേക്ക് ചിത്രങ്ങളുടെയും] വീഡിയോകളുടെയും ഇരകളായിരുന്നു. നിലവിൽ ടെലഗ്രാമിൽ കണ്ടെത്തിയ ബോട്ടുകൾ ടീനേജ് യുവതീയുവാക്കളെയാണ് കൂടുതലായും ഉന്നംവെക്കുന്നത് എന്നാണ് കണ്ടെത്തൽ. അടുത്തിടെ യുഎസിലെ സ്‌കൂൾ വിദ്യാത്ഥികൾക്കടിയിൽ നടത്തിയ ഒരു സർവേയിൽ 40% കുട്ടികളും തങ്ങളുടെ സ്‌കൂളുകളിൽ ഇത്തരം ഡീപ്ഫേക്ക് ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കാൻ തങ്ങൾ ടെലിഗ്രാമിനെ സമീപിച്ചെങ്കിലും കമ്പനി ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്ന് ‘വയേർഡ്’ പറയുന്നു. എന്നാൽ അതിന് ശേഷം ഉടൻ തന്നെ ടെലിഗ്രാമിൽ നിന്ന് ബോട്ടുകൾ അപ്രത്യക്ഷമായതായും ‘വയേർഡ്’ റിപ്പോർട്ട് ചെയ്തു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)