അൽ വസ്മിയെത്തുന്നു; ഖത്തറില്‍ ഇനി മഴയും തണുപ്പും
ദോഹ: മരുഭൂമിയിലെ വർഷകാലമായ അൽ വസ്മി സീസണിന് ബുധനാഴ്ച തുടക്കമാകുമെന്ന് ഖത്തർ കാലാവസ്ഥ വിഭാഗം അറിയിച്ചു. 52 ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ് അൽ വസ്മി. ഈ ദിനങ്ങളിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. പ്രത്യേക തരം കൂണ്വിഭാഗമായ ട്രഫില്‍, ജെറേനിയം തുടങ്ങിയ ചെടികള്‍ വളരുകയും പൂവിടുകയും ചെയ്യുന്ന സമയം കൂടിയാണ് അല്വസ്മി.
52 ദിവസം നീണ്ടുനിൽക്കുന്ന ഈ കാലത്തിനിടെ ചൂട് തീരെ കുറയുകയും പകലിലും രാത്രിയിലും തണുപ്പ് പതിയെ കൂടുകയും ചെയ്യും. അൽ വസ്മി പൂർത്തിയാവുമ്പോഴേക്കും രാജ്യം ശൈത്യത്തിലേക്ക് നീങ്ങും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)