Posted By user Posted On

ഖത്തറില്‍ ക്യാമ്പിങ് കാരവ നീക്കം സൂക്ഷിച്ച്… നിർദേശവുമായി ആഭ്യന്തര മന്ത്രാലയം

ദോ​ഹ: ശൈ​ത്യ​കാ​ല ക്യാ​മ്പി​ങ് സീ​സ​ണി​ന് തു​ട​ക്കം കു​റി​ക്കാ​നി​രി​ക്കെ മ​രു​ഭൂ​മി​യി​ലെ ക്യാ​മ്പി​ങ് മേ​ഖ​ല​യി​ലേ​ക്ക് കാ​ര​വാ​നും ട്രെ​യി​ല​റും കൊ​ണ്ടു​പോ​കാ​ൻ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഞാ​യ​ർ മു​ത​ൽ ബു​ധ​ൻ വ​രെ രാ​വി​ലെ എ​ട്ടി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നു​മി​ട​യി​ലും, വ്യാ​ഴം, വെ​ള്ളി, ശ​നി അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ എ​ട്ട് മു​ത​ൽ ഉ​ച്ച​ക്ക് 12 വ​ര​ക്‍യു​മാ​ണ് കാ​ര​വാ​നും ട്രെ​യി​ല​റും കെ​ട്ടി​വ​ലി​ച്ചു​കൊ​ണ്ടു​പോ​കാ​ൻ അ​നു​വാ​ദ​മു​ള്ള സ​മ​യം.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ൾ ഒ​ഴി​വാ​ക്കി പു​റ​ത്തു​ള്ള റോ​ഡു​ക​ളും എ​ക്സി​റ്റു​ക​ളും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും, റോ​ഡി​ലെ വ​ല​തു​പാ​ത ഉ​പ​യോ​ഗി​ക്കാ​നും നി​ർ​ദേ​ശി​ച്ചു. അ​തേ​സ​മ​യം, പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യു​ള്ള​പ്പോ​ൾ കാ​ര​വാ​ൻ വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കാ​ൻ പാ​ടി​ല്ല. കെ​ട്ടി​വ​ലി​ച്ചു നീ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ ഓ​വ​ർ​ടേ​ക്ക് ചെ​യ്യ​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചു.

പി​ന്നി​ലെ ലൈ​റ്റ്, ബ്രേ​ക്ക്, ട​യ​ർ എ​ന്നി​വ​യു​ടെ സു​ര​ക്ഷ, ചു​വ​പ്പ്-​മ​ഞ്ഞ റി​ഫ്ല​ക്ട​ർ ലൈ​റ്റു​ക​ൾ, അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണം തു​ട​ങ്ങി​യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം. വാ​ഹ​ന​ത്തി​ന്റെ വീ​തി 2.60 മീ​റ്റ​റി​ലും നീ​ളം 3.5 മീ​റ്റ​റി​ലും കൂ​ടാ​ൻ പാ​ടി​ല്ല. ശൈ​ത്യ​കാ​ല ക്യാ​മ്പി​ങ് സ​മ​യ​ങ്ങ​ളി​ൽ മ​രു​ഭൂ​മി​യി​ലെ താ​മ​സ ആ​വ​ശ്യ​ത്തി​നു​ള്ള സം​വി​ധാ​ന​മാ​യാ​ണ് കാ​ര​വാ​നു​ക​ൾ ഉ​​പ​യോ​ഗി​ക്കു​ന്ന​ത്. സീ​സ​ൺ കാ​ല​ത്ത് മ​രു​ഭൂ​മി​യി​ലും, ശേ​ഷം, തി​രി​കെ എ​ത്തി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.

ന​വം​ബ​ർ അ​ഞ്ച് മു​ത​ൽ 2025 ഏ​പ്രി​ൽ 30 വ​രെ​യാ​ണ് ഖ​ത്ത​റി​ലെ ക്യാ​മ്പി​ങ് സീ​സ​ൺ. ക്യാ​മ്പി​ങ്ങി​ന്റെ ര​ജി​സ്ട്രേ​ഷ​ൻ ഒ​ക്ടോ​ബ​ർ 15ന് ​ആ​രം​ഭി​ക്കു​മെ​ന്ന് പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. മ​ന്ത്രാ​ല​യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് അ​ല്ലെ​ങ്കി​ൽ ‘ബീ​അ’ ആ​പ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *