Posted By user Posted On

എക്‌സ്‌പ്ലോറേഴ്‌സ് ഗ്രാൻഡ് സ്ലാം പൂർത്തിയാക്കുന്ന ആദ്യ അറബ് വനിതയായി ഖത്തരി പർവതാരോഹക

അഭിമാനകരമായ എക്‌സ്‌പ്ലോറേഴ്‌സ് ഗ്രാൻഡ് സ്ലാം പൂർത്തിയാക്കുന്ന ആദ്യത്തെ അറബ് വനിതയായി ഖത്തറി പർവതാരോഹക ശൈഖ അസ്മ ബിൻത് താനി അൽതാനി. രണ്ട് ദിവസം മുമ്പ് (2024 ഒക്ടോബർ 11) സെൻട്രൽ പപ്പുവയിലെ കാസ്റ്റൻസ് പിരമിഡിന് മുകളിൽ പോസ് ചെയ്താണ് ശൈഖ അസ്മ ചരിത്രത്തിൽ ഇടം നേടിയത്. എക്‌സ്‌പ്ലോറേഴ്‌സ് ഗ്രാൻഡ് സ്ലാം ലോകത്തിലെ ഏറ്റവും വലിയ സാഹസിക വെല്ലുവിളികളിലൊന്നാണ്. ഓരോ ഭൂഖണ്ഡത്തിലെയും ഏറ്റവും ഉയർന്ന കൊടുമുടി കയറുന്നതും ഉത്തര-ദക്ഷിണ ധ്രുവങ്ങളിലേക്കുള്ള സ്കീയിംഗും ഇതിൽ ഉൾപ്പെടുന്നു. ചരിത്രത്തിൽ 75-ൽ താഴെ ആളുകൾ മാത്രമാണ് ഈ അവിശ്വസനീയമായ നേട്ടം പൂർത്തിയാക്കിയത്.

ഷെയ്ഖ അസ്മ 2014-ൽ കിളിമഞ്ചാരോ കീഴടക്കിയാണ് തൻ്റെ എക്‌സ്‌പ്ലോറേഴ്‌സ് ഗ്രാൻഡ് സ്ലാം യാത്ര ആരംഭിക്കുന്നത്. അതിനുശേഷം അവർ 2018-ൽ ഉത്തരധ്രുവത്തിലെത്തി, തുടർന്ന് 2019-ൽ അക്കോൺകാഗ്വ കീഴടക്കി. 2021-ൽ, ഷെയ്ഖ അസ്മ എൽബ്രസ് കീഴടക്കി, അടുത്ത വർഷം ജനുവരിയിൽ വിൻസൺ പർവതവും ശൈഖക്ക് കീഴടങ്ങി. 

അവിടെ നിന്ന് അവസാന ഡിഗ്രിയിൽ അവർ ദക്ഷിണധ്രുവത്തിലേക്ക് സ്കീയിംഗ് നടത്തി.  പിന്നീട് 2022 മെയ് മാസത്തിൽ അവർ സ്വപ്ന ലക്ഷ്യസ്ഥാനമായ എവറസ്റ്റ് കൊടുമുടിയിൽ എത്തി. 2022 ജൂണിൽ, ഡെനാലി പർവ്വതം കീഴടക്കി, തുടർന്ന് ഗ്രാൻഡ്സ്ലാമിലേക്കും. 

ലോത്‌സെ, കാഞ്ചൻജംഗ, അമ ദബ്ലം, ധൗലഗിരി, മനാസ്‌ലു, ലാബുചെ കൊടുമുടി എന്നിവയും ശൈഖ അസ്മ വിജയകരമായി കീഴടക്കിയിട്ടുണ്ട്. 

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *