Posted By user Posted On

ഗൂഗിള്‍പേ അക്കൗണ്ടുള്ളവർക്ക് ‘ഓണ്‍ലൈന്‍ ജോലി’ നല്‍കി തട്ടിപ്പ്, മുന്നറിയിപ്പുമായി പോലീസ്……

തിരുവനന്തപുരം: സ്വന്തമായി ബാങ്ക് അക്കൗണ്ടും ഗൂഗിള്‍ പേ അക്കൗണ്ടുമുള്ളവരെ ‘ഓൺലൈൻ ജോലി’ നൽകി കുടുക്കാൻ തട്ടിപ്പുസംഘങ്ങൾ. സാമൂഹികമാധ്യമങ്ങൾ വഴിയുള്ള തൊഴിൽ പരസ്യങ്ങൾ കണ്ട് അപേക്ഷിക്കുന്നവരെയാണ് വലയിലാക്കുന്നത്. തട്ടിപ്പുകാർ കൈമാറുന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിനൽകിയാൽ നിശ്ചിതശതമാനം തുക ലഭിക്കുമെന്നതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ തട്ടിപ്പുകാരുടെ ഇടനിലക്കാരാകുന്നു. ഇത്തരത്തിൽ ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്നവരും (മണി മ്യൂൾ) കുറ്റകൃത്യങ്ങളിൽ പങ്കാളികളാവുകയാണ് ചെയ്യുന്നതെന്ന് പോലീസ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.ഓൺലൈൻ തട്ടിപ്പ് നടത്തി ലഭിക്കുന്ന പണം തട്ടിപ്പുകാർക്ക് നിക്ഷേപിക്കാനായി താത്കാലികമായി ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകുകയാണ് രീതി. അക്കൗണ്ടിലെത്തുന്ന തുക ഒരു നിശ്ചിത അളവാകുമ്പോൾ തട്ടിപ്പുകാർ പറയുന്ന ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം. ഉയർന്ന കമ്മിഷനാണ് വാഗ്‌ദാനം ചെയ്യുന്നത്. ‘ജോലി’യുടെ ഭാഗമായി വ്യക്തിഗതരേഖകൾ ഉൾപ്പെടെയുള്ളവ നേരത്തെതന്നെ തട്ടിപ്പുകാർക്ക് നൽകിയിട്ടുള്ളതിനാൽ ഇടയ്ക്കുവെച്ച് പിന്മാറലും ബുദ്ധിമുട്ടാകുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.അപേക്ഷിച്ചുകഴിഞ്ഞാൽ ഓൺലൈൻ ജോലിക്കായി തിരഞ്ഞെടുക്കും. ഡേറ്റാ എൻട്രി എന്നതൊക്കെയാകും സൂചിപ്പിക്കുക. ജോലിയുടെ ഭാഗമായി ബാങ്ക് അക്കൗണ്ട് നമ്പരും മറ്റ് വിവരങ്ങളും ശേഖരിക്കും. പിന്നീടാകും ജോലി എന്തെന്ന് പറയുക. നല്ല കമ്മിഷൻ കിട്ടുമെന്നതിനാൽ പലരും ഇത് ജോലിയായി സ്വീകരിക്കുകയാണ്.ഓൺലൈൻ തട്ടിപ്പ് സംഘങ്ങളെക്കുറിച്ചുള്ള സൈബർ വിഭാഗത്തിന്റെ അന്വേഷണത്തിനിടെയാണ് ഇത്തരം വാടക അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചത്. ഏതാനും ഓൺലൈൻ തട്ടിപ്പ് കേസുകളിൽ അക്കൗണ്ട് വാടകയ്ക്ക് നൽകിയവരെയും പ്രതിയാക്കിയിട്ടുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുമുണ്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *