സ്പേസ് റേഡിയോ മോണിറ്ററിങ് സെന്ററുമായി ഖത്തർ
ദോഹ: ബഹിരാകാശ നിരീക്ഷണത്തിൽ ശ്രദ്ധേയമായ ചുവടുവെപ്പായി ഖത്തറിലെ സ്പേസ് റേഡിയോ മോണിറ്ററിങ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു. ദോഹയിൽ നടക്കുന്ന ജി.സി.സി ഇ ഗവേൺമെന്റ് മന്ത്രിതല യോഗത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ കമ്യൂണിക്കേഷൻ- വിവര സാങ്കേതികത മന്ത്രി മുഹമ്മദ് ബിൻ അലി അൽ മന്നാഇ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിലായിരുന്നു ചടങ്ങ്.ബഹിരാകാശ റേഡിയോ ഫ്രീക്വൻസികൾ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിലുമുള്ള കേന്ദ്രമെന്ന നിലയിലാണ് ഖത്തറിന്റെ കമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിക്കു കീഴിൽ മേഖലയിലെതന്നെ രണ്ടാമത്തെ എസ്.ആർ.എം കേന്ദ്രം ആരംഭിച്ചത്. സാറ്റലൈറ്റ് കമ്യൂണിക്കേഷൻ അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തുന്നതിലും തടസ്സങ്ങളേതുമില്ലാതെ ആശയ വിനിമയം സാധ്യമാക്കുന്നതിലും സ്പേസ് റേഡിയോ സെന്ററിന്റെ പ്രവർത്തനം നിർണായകമാവും. ഗ്രൗണ്ട് സ്റ്റേഷനുകൾക്കും ഉപഗ്രഹങ്ങൾക്കും ഇടയിലെ ഡൗൺലിങ്കും, അപ് ലിങ്കും ഉൾപ്പെടെ ആശയ വിനിമയോപാധിയായാണ് സ്പേസ് റേഡിയോ മോണിറ്ററിങ് കേന്ദ്രം പ്രവർത്തിക്കുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)