Posted By user Posted On

നിങ്ങൾ വീട്/ ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുകയാണോ? ഈ 6 കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കുക, അറിയാം

ഒരു വീട് വാടകയ്‌ക്കെടുക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം. വാടകക്കാരനും വീട്ടുടമയും തമ്മിലുള്ള എല്ലാ ഇടപാടുകളും സുതാര്യവും കൃത്യവുമല്ലെങ്കിൽ പിന്നീട് നിയമനടപടികളിലേക്ക് വരെ കാര്യങ്ങൾ നീങ്ങാം. വാടക വർധിപ്പിക്കുന്നതും വീട് ഒഴിയാൻ ആവശ്യപ്പെടുന്നതും മുതൽ വാടകക്കാർ വീട്ടിലുണ്ടാക്കുന്ന കേടുപാടുകളുടെ നാശനഷ്ടങ്ങൾ അടക്കമുള്ളവ വരെ നിയമ യുദ്ധങ്ങൾക്ക് വഴിവയ്ക്കാറുമുണ്ട്.വാടക കരാറിലെ പാകപിഴകളും വ്യവസ്ഥകൾ കൃത്യമായി ശ്രദ്ധിക്കാത്തതുമാണ് പലപ്പോഴും ഇത്തരം സാഹചര്യങ്ങളിലേക്ക് നയിക്കുന്നത്. വാടക കരാറിൽ രണ്ട് കക്ഷികളെ കുറിച്ചുമുള്ള എല്ലാ വിശദാംശങ്ങളും പരാമർശിക്കേണ്ടതാണ്. വാടക സംബന്ധിച്ച നിബന്ധനകളും വ്യവസ്ഥകളും എല്ലാം കൃത്യമായി ഉൾപ്പെടുത്തുകയും ഇരുകക്ഷികളും പരസ്പരം ഇത് മനസ്സിലാക്കുകയും വേണം. വാടക കരാറിൽ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ നോക്കാംവാടക കാലാവധിയും നോട്ടീസ് കാലയളവുംവാടകയ്ക്ക് എടുത്ത വീട് ഒഴിയാൻ തീരുമാനിച്ചതായി ഉടമയെ അറിയിക്കുന്നത് മുതൽ വീട് ഒഴിയുന്നതുവരെയുള്ള കാലയളവാണ് നോട്ടീസ് പിരീഡ്. ഈ കാലയളവിനുള്ളിൽ വീട്ടുടമയ്ക്ക് പുതിയ വാടകക്കാരെ കണ്ടെത്താൻ സാധിക്കും. സാധാരണഗതിയിൽ വാടക കരാറുകളിൽ 30 ദിവസമാണ് നോട്ടീസ് പീരിയഡായി ഉൾപ്പെടുത്തുന്നത്. ഒരു മാസത്തിലെ ഏതൊരു തീയതിയിലും വീട് ഒഴിയുന്നത് സംബന്ധിച്ച അറിയിപ്പ് ഉടമയ്ക്ക് നൽകാമെന്നത് വ്യവസ്ഥയിൽ കൃത്യമായി പരാമർശിച്ചിരിക്കണം. വീട് ഒഴിയാനുള്ള തീരുമാനം രേഖാമൂലം തന്നെ അറിയിക്കുന്നതാണ് എപ്പോഴും നല്ലത്. ഇത് വീട്ടുടമയുടെ കാര്യത്തിലും ബാധകമാണ്. കരാർ അവസാനിക്കുന്നതിനു മുൻപ് ഏതെങ്കിലും തരത്തിൽ വീട് ഒഴിയാൻ വാടകക്കാരോട് ആവശ്യപ്പെടേണ്ട സാഹചര്യം ഉണ്ടെങ്കിൽ അതിന് നോട്ടീസ് പീരിഡ് ഉണ്ടായിരിക്കണം എന്നത് കരാറിൽ വ്യവസ്ഥയായി ചേർക്കണം. വാടക തുകവാക്കാൽ പറഞ്ഞുറപ്പിച്ച അതേ തുക തന്നെയാണോ കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് ശ്രദ്ധാപൂർവ്വം വായിച്ച് മനസ്സിലാക്കുക. വൈകി വാടക നൽകുന്ന സാഹചര്യങ്ങളിൽ പിഴ നൽകണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നും പരിശോധിക്കണം. മെയിന്റനൻസ് ചാർജുകളും പാർക്കിങ് ചാർജുകളും ഉൾപ്പെടെയാണോ വാടക തുക നിശ്ചയിച്ചിരിക്കുന്നത് എന്ന് കരാറിൽ വ്യക്തമായി പരാമർശിക്കുകയും ഇത് ഇരുകക്ഷികളും വായിച്ച് ബോധ്യപ്പെടുകയും ചെയ്യണം. വാടക വർധന നിരക്ക്ദീർഘകാല കരാറുകൾക്കും 11 മാസം കൊണ്ട് പുതുക്കാവുന്ന കരാറുകൾക്കും വ്യത്യസ്ത രീതിയിലാവും വാടക വർധന നിരക്ക്. ദീർഘകാല കരാറുകളാണെങ്കിൽ എപ്പോൾ മുതലാണ് നിരക്ക് വർധിക്കുന്നത് എന്ന് കൃത്യമായി കരാറിൽ രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. വാടക കരാറിന്റെ കാലാവധി അവസാനിച്ച ശേഷം വാടക തുകയിൽ സാധാരണയായി 5-7 ശതമാനം വരെയാണ് വർധന ഉണ്ടാകുന്നത്. എന്നാൽ ഇക്കാര്യത്തിൽ വാടകക്കാരനും വീട്ടുടമയും തമ്മിൽ ധാരണയിൽ എത്തിച്ചേരാവുന്നതുമാണ്.സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ചു നൽകേണ്ട സമയംവാടക കരാറിൽ വീട്ടുടമ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക വാടകക്കാരന് എപ്പോൾ തിരികെ നൽകണം എന്നത് കൃത്യമായി പരാമർശിച്ചിരിക്കണം. ഇത് പൂർണ്ണമായാണോ ഘട്ടങ്ങളായാണോ മടക്കി നൽകുന്നത് എന്നതും, ഘട്ടങ്ങളായാണെങ്കിൽ അതിന്റെ കാലാവധി എത്രയാണ് എന്നുള്ളതുമെല്ലാം കൃത്യമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. വൈദ്യുതി, വെള്ളം, തുടങ്ങിയവയുടെ കുടിശ്ശികകൾ സെക്യൂരിറ്റി ഡിപ്പോസിറ്റിൽ നിന്നും ഈടാക്കുന്നത് സംബന്ധിച്ച വ്യവസ്ഥയും കൃത്യമായി വായിച്ചു മനസ്സിലാക്കുക.നിയന്ത്രണങ്ങൾ എന്തെല്ലാംവളത്തു മൃഗങ്ങളെ പാർപ്പിക്കുന്നത്, വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ കരാറിൽ ഉണ്ടോയെന്ന് ഒപ്പിടും മുൻപ് പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളെല്ലാം കരാറിൽ ഏർപ്പെടുന്നതിനു മുൻപു തന്നെ വീട്ടുടമയുമായി ചർച്ച് ചെയ്ത് ധാരണയിൽ എത്തുക. ഈ ധാരണകൾക്ക് അനുസൃതമായാണോ കരാർ തയാറാക്കിയിരിക്കുന്നത് എന്ന് ഉറപ്പുവരുത്തണം.കെട്ടിടത്തിൽ എന്തൊക്കെ ഉൾപ്പെടുന്നുവീട് വാടകയ്ക്ക് വിട്ടുനിൽക്കുന്ന സമയത്ത് ഉടമയുടേതായ എന്തൊക്കെ വസ്തുക്കൾ അതിൽ ഉൾപ്പെടുന്നു എന്നത് കരാറിൽ വ്യക്തമായി പരാമർശിച്ചിരിക്കണം. ഫർണിച്ചറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുടെ കൃത്യമായ എണ്ണം രേഖപ്പെടുത്തുന്നത് ഭാവിയിൽ തർക്കങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ സാധിക്കും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളു അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *