ഖത്തറിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ഇനി ‘ഇ’ വേ
ദോഹ: വിവിധ മേഖലകളിലെ സർട്ടിഫിക്കറ്റുകളുടെ ഇലക്ട്രോണിക് അറ്റസ്റ്റേഷൻ സൗകര്യം നടപ്പാക്കി ഖത്തർ വിദേശകാര്യ മന്ത്രാലയം. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://mofa.gov.qa വഴിയാണ് ഇ -സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സൗകര്യം ലഭ്യമാക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയമോ സർക്കാർ സ്കൂളുകളോ നൽകുന്ന വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിവയാണ് മന്ത്രാലയം ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി ഇ-അറ്റസ്റ്റേഷന് സേവനം നൽകുന്നത്.ഗവൺമെന്റ് സർവിസ് സെന്ററുകളും ഡിേപ്ലാമാറ്റിക് മേഖലകളിലെ മന്ത്രാലയം ഓഫിസുകളും സന്ദർശിക്കാതെ തന്നെ പൊതുജനങ്ങൾക്ക് എത്രയും വേഗത്തിൽ അറ്റസ്റ്റേഷൻപൂർത്തിയാക്കാൻ ഇതുവഴി സാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം കോൺസുലാർ വിഭാഗം ഡയറക്ടർ മുഹമ്മദ് അബ്ദുല്ല അൽ സുബൈഇ അറിയിച്ചു.ഓൺലൈൻ വഴി നൽകുന്ന അപേക്ഷക്ക് ഉടൻ അറ്റസ്റ്റേഷൻ പൂർത്തിയാക്കാൻ ഇതുവഴി സാധ്യമാകും. ഒപ്പം 24 മണിക്കൂറും സേവനം ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. വിദേശകാര്യ മന്ത്രാലയം വെബ്സൈറ്റിൽ നാഷനൽ ഓതന്റിക്കേഷൻ സിസ്റ്റം വഴി ലോഗ് ഇൻ ചെയ്ത് അപേക്ഷ സമർപ്പിക്കാം.എളുപ്പത്തിൽ നടപടികൾ പൂർത്തിയാക്കാൻ കഴിയും വിധമാണ് ഇ-അറ്റസ്റ്റേഷൻ അപേക്ഷ. റിവ്യൂ ചെയ്ത് ഫീസും അടച്ചു കഴിയുന്നതോടെ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള സൗകര്യവുമാവും. ഖത്തർ പോസ്റ്റ് വഴി തപാൽ മാർഗമോ, അല്ലാതെയോ അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റ് അപേക്ഷാർഥിക്ക് വാങ്ങാം.ഖത്തർ പോസ്റ്റ്, സർക്കാർ കോൺടാക്സ് സെൻറർ (109) എന്നിവയുമായി സഹകരിച്ചാണ് 24 മണിക്കൂറും ലഭ്യമാവുന്ന അറ്റസ്റ്റേഷൻ സൗകര്യം ഒരുക്കിയത്. ഭാവിയിൽ കൂടുതൽ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ സൗകര്യങ്ങൾ ലഭ്യമാകുമെന്ന് മന്ത്രാലയം ഐ.ടി വിഭാഗം ഡയറക്ടർ അബ്ദുൽ അസീസ് മുഹമ്മദ് അൽ നഈമി അറിയിച്ചു. സർക്കാർ സേവനങ്ങളുടെ ഡിജിറ്റലൈസേഷന്റെ തുടർച്ചയായാണ് ഈ പുതിയ നീക്കം.*
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)