Posted By user Posted On

10 രൂപയ്ക്കും ഇനി ഫോൺപേ വഴി സ്വർണം വാങ്ങാം; ബുദ്ധിയോടെ പ്രവർത്തിച്ചാൽ സ്വന്തമാക്കാനാകുക വമ്പൻ നിക്ഷേപം

സ്വർണം റെക്കോർഡ് വിലയിലാണ്. ഒരു പവന് വാങ്ങാൻ പണിക്കൂലിയും ജിഎസ്ടിയും അടക്കം 65,000  രൂപയോളം നൽകേണ്ട അവസ്ഥയാണ്. വലിയ വില കണ്ട് സ്വർണത്തിന്റെ അടുത്തേക്കെ പോകാത്തവരുണ്ട്. എന്നാൽ അതൊരു മണ്ടത്തരമാണ് എന്നുതന്നെ പറയാം. സ്വർണം അനുദിനം വില കൂടുന്ന ഒരു ലോഹമാണ്. 2007  ൽ ഒരു പവൻ സ്വർണത്തിന് 7000 രൂപ മാത്രമായിരുന്നു വില. ഗ്രാമിന് 875 ഉം. 17  വർഷങ്ങൾ കൊണ്ട് അര ലക്ഷം രൂപയോളമാണ് സ്വർണത്തിന് വർധിച്ചത്. മികച്ച നിക്ഷേപ മാർഗം തന്നെയാണ് സ്വർണം എന്നതിൽ തർക്കമില്ല. എന്നാൽ വലിയ തുകയാണ് പലരെയും സ്വർണം വാങ്ങുന്നതിൽ നിന്നും വിലക്കുന്നത്. ഇതിന് പരിഹാരമുണ്ട്. സ്വർണം ഡിജിറ്റലായും വാങ്ങി സൂക്ഷിക്കാം. എങ്ങനെയെന്നല്ലേ… ഇപ്പോഴിതാ പ്രമുഖ ഫിൻടെക് കമ്പനിയായ ഫോൺപേ, ഫിനാൻഷ്യൽ ഫിറ്റ്‌നസ് പ്ലാറ്റ്‌ഫോമായ ജാറുമായി സഹകരിച്ച് ഡിജിറ്റൽ സ്വർണ്ണം വാങ്ങുന്നതിനായുള്ള പുതിയ ‘ഡെയിലി സേവിംഗ്സ്’ ഫീച്ചർ പുറത്തിറക്കിയിട്ടുണ്ട്. ഫോൺ പേ പറയുന്നത് അനുസരിച്ച്, ഈ ഫീച്ചർ വഴി ഫോൺപേ ഉപയോക്താക്കൾക്ക് 24 കാരറ്റ് സ്വർണം ഡിജിറ്റലായി വാങ്ങാം. അതായത് ഡിജിറ്റൽ സ്വർണം വാങ്ങാം. പ്രതിദിനം 10 രൂപ മുതൽ വാങ്ങാനും ലഭ്യമാണ്. പരമാവധി രൂപ. 5,000 വരെ തുക നൽകി നിങ്ങൾക്ക് ഡിജിറ്റൽ സ്വർണം വാങ്ങാം. 45 സെക്കൻഡിൽ ഇടപാടുകൾ പൂർത്തിയാക്കാം എന്നാണ് ഫോൺപേ അവകാശപ്പെടുന്നത്. ഉപയോക്താക്കൾക്ക് പ്രതിദിന നിക്ഷേപം നടത്താൻ ‘ഓട്ടോ പേ’ സൗകര്യം ഉപയോഗിക്കാം. കൂടാതെ എപ്പോൾ വേണമെങ്കിലും ഇത് ദ്ദാക്കാനും സൗകര്യമുണ്ട്. കൂടാതെ നിങ്ങൾ വാങ്ങിയ സ്വർണം എപ്പോൾ വേണമെങ്കിലും ഓൺലൈനിൽ വിൽക്കുകയും പണം തിരികെ നേടുകയും ചെയ്യാം. 1.2 കോടി ആളുകൾ ഇതിനകം തന്നെ ഫോൺപേ പ്ലാറ്റ്‌ഫോമിലൂടെ ഡിജിറ്റൽ സ്വർണം വാങ്ങുന്നുണ്ട്. കൈയിൽ 10 രൂപയുണ്ടെങ്കിലും സ്വർണം വാങ്ങാമെന്നാണ് ഇതിനർത്ഥം

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *