ഖത്തറില്‍ പരിസ്ഥിതിക്ക് കാവലാവാൻ ‘ഹരിത ദ്വീപ്’
ദോഹ: മാലിന്യങ്ങൾ സുരക്ഷിതമായി സംസ്കരിക്കാനും, അതുവഴി പരിസ്ഥിതി സൗഹൃദമായ ജീവിതം പൊതുജനങ്ങളിലേക്ക് പകരാനുമായി ‘ഹരിത ദ്വീപ്’ ഒരുക്കി ഖത്തർ ഫൗണ്ടേഷൻ. രണ്ടു വർഷം മുമ്പ് തറക്കല്ലിട്ട് ആരംഭിച്ച ഖത്തർ ഫൗണ്ടേഷൻ ഗ്രീൻ ഐലൻഡ് പദ്ധതി ഖത്തറിന്റെ സുസ്ഥിര വാരാചരണത്തിന്റെ ഉദ്ഘാടന ദിനത്തിൽ പൊതുജനങ്ങൾക്കായി തുറന്നു നൽകി.
എജുക്കേഷൻ സിറ്റിയിലാണ് കമ്യൂണിറ്റി കേന്ദ്രീകൃതമായ റീസൈക്ലിങ് ഹബ് സ്ഥാപിച്ചത്. മാലിന്യ സംസ്കരണവും പരിസ്ഥിതി സംരക്ഷണവും റീസൈക്ലിങ് സംസ്കരണവും സമൂഹത്തില്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഹരിത ദ്വീപിന്റെ നിർമാണം. സന്ദർശകർക്കായി പ്രദർശനങ്ങളും ശിൽപശാലകളും ഇന്ററാക്ടിവ് ഡിസ്പ്ലേ സംവിധാനങ്ങളും വഴി മാലിന്യ സംസ്കരണത്തിന്റെ അത്യാധുനിക മാർഗങ്ങൾ പകർന്നുനൽകും.
ഇതോടൊപ്പം പ്ലാസ്റ്റിക്, പേപ്പർ, ഗ്ലാസ്, ഇരുമ്പ്, ബാറ്ററി, കേബ്ൾ, ഇലക്ട്രോണിക് വസ്തുക്കൾ എന്നിവ സംസ്കരിക്കുന്ന ഏഴ് യൂനിറ്റുകളുമുണ്ട്. മിഡിലീസ്റ്റിലെ ഏറ്റവും വലിയ മാരിടൈം, ലോജിസ്റ്റിക്സ് സ്ഥാപനമായ മിലാഹയുടെ 95 ഷിപ്പിങ് കണ്ടെയ്നറുകള്‍ ഉപയോഗിച്ചാണ് 8000 ചതുരശ്ര മീറ്ററിലുള്ള ഗ്രീന്‍ ഐലന്‍ഡ് പൂർത്തിയാക്കിയത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)