Posted By user Posted On

പ്രവാസികളെ ഖത്തറിലെ Top 5 കേരള റസ്റ്റോറന്റുകൾ അറിയാത്തവരുണ്ടോ? എങ്കില്‍ ഉടനെ പോക്കോളൂ…

മലയാളികൾക്ക് വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങൾ രുചിച്ചു നോക്കാൻ താത്പര്യമില്ലാത്തവർ കുറവാണ് . എന്നാൽ , ഇഷ്ടമുള്ള വിഭവങ്ങൾ രുചിച്ചു നോക്കാൻ ചിലപ്പോഴെങ്കിലും സാമ്പത്തികം ഒരു വിലങ്ങുതടിയായി മാറാറുണ്ട് . എന്നിരുന്നാലും നമ്മുടെ ഈ കൊച്ചു ഖത്തറിൽ മലയാളികൾ നെഞ്ചേറ്റിയ പ്രിയ റെസ്റ്റോറന്റുകളെ നമുക്ക് പരിചയപ്പെടാം

  1. Zaitoon Restaurant & Grills

അറബ്-ഇന്ത്യൻ രുചികൾക്കൊപ്പം ചൈനീസ് വിഭവങ്ങൾ കൂടിയുൾപ്പെടുന്ന അതിവിപുലമായ മെനുവാണ് Zaitoon ന്റ പ്രത്യേകതകളിലൊന്ന്. ഇന്ത്യയുടെ രുചിപ്പെരുക്കം ലോകത്തിന് പകർന്നു നൽകുന്നതിനൊപ്പം കേരളത്തിന്റെ തനതു രുചി തനിമയൊട്ടും ചോരാതെ പ്രവാസികളുടെ നാവിൻ തുമ്പിലെത്തിക്കുകയും ചെയ്യുന്നുവെന്നതു കൊണ്ടാണ് Zaitoon-ന് ഇന്ത്യക്കാർക്കിടയിൽ- പ്രത്യേകിച്ച് മലയാളികൾക്കിടയിൽ- ഇത്രയധികം ജനപ്രിയത നേടിയെടുക്കാനായത്.

  1. Al osra Restaurant

ഖത്തറിലെ മലയാളികളുടെ രുചിയുടെ ഒന്നാമത്തെയിടമാണ് അലോസ്ര. മലയാളികളുടെ സ്വന്തം രുചികളും ഇന്ത്യക്കാരുടെ ഭക്ഷണദേശീയതയുടെ പൊതുവിടം കൂടിയാകുന്നുണ്ട് അലോസ്രയുടെ മേശപ്പുറം. ബട്ടർ ചിക്കൻ, ചിക്കൻ ടിക്ക മസാല, ലാമ്പ് റോഗൻ ജോഷ്, തുടങ്ങി ഇന്ത്യൻ കറികളുടെ വൈവിധ്യവും പൊതി ബിരിയാണി, തലശ്ശേരി രാവറീസ്, ഹൈദ്രാബാദി, ചിക്കൻ, മട്ടൻ, ഫിഷ് ദം എന്നിങ്ങനെ ബിരിയാണികളുടെ വൈവിധ്യവും എടുത്തുപറയേണ്ടവയാണ്.

  1. Kickoff Restaurant

ദോഹയിൽ 2022 world cup മുന്നിൽ കണ്ട് ഫുട്ബോൾ ഇന്റീരിയർ staudium മാത്രകയിൽ നിർമിച്ച ആദ്യത്തെ Restaurant അതാണ് “KICKOff. സിറ്റിംഗ് ambience ലെ വ്യത്യസ്ഥത പോലെ തന്നെ ഭക്ഷണവും …
ടൗണിൽ ആദ്യമായി pothi bbq ,pothi porotta ,വാട്ടിയ ഇലയിൽ പൊതിഞ്ഞ തക്കാര പൊതി ,തളിപ്പറമ്പ് കാരുടെ മുട്ടയപ്പം ചിക്കനും ,വയനാട് പഴം പൊരി ബീഫ് ,ദുബൈക്കാരുടെ പഴം തോണി,കേരളത്തിലെ തനത് വാഴ ഇലയിൽ പൊതിഞ്ഞ കപ്പ ബിരിയാണി ,കൊത്തു പൊറോട്ട ,ഇടിയപ്പം കൊത്ത് ,നെയ്പത്തിരി mix,കാസർഗോഡ് പള്ളി കെട്ട് ,നേർച്ച സെറ്റ് ,ചട്ടിച്ചോർ ,കേരള കലായല കഞ്ഞി തലശേരിക്കാരുടെ എണ്ണ പലഹാരങ്ങൾ ,North indian ,chineense ,Arabic ,ഭക്ഷണങ്ങൾ കഴിഞ്ഞ രണ്ട് വർഷമായി variety ആഗ്രഹിക്കുന്ന ദോഹയിലെ ഭക്ഷണ പ്രേമികളിൽ എത്തിക്കുന്നു.

  1. Panoor Restaurant

യുഎയിലും ഖത്തറിലുമുള്ള ഭക്ഷണപ്രേമികളുടെ വീട്ടുപേരാണ് പനൂർ റെസ്റ്റോറന്റ്. 38 വർഷത്തിലധികം അനുഭവമുള്ള ഞങ്ങളുടെ ഉപഭോക്താക്കളുടെ ആനന്ദവും സംതൃപ്തിയും ഞങ്ങളുടെ മുൻ‌ഗണനയായി തുടരുന്നു. വൈവിധ്യമാർന്ന ഗുണനിലവാരമുള്ള അന്തരീക്ഷം ഞങ്ങളുടെ ഒപ്പാണ്. അറബ് രാജ്യങ്ങൾ, ഇന്ത്യ, പാകിസ്ഥാൻ, ചൈന തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള രുചിയുടെയും വിശപ്പിന്റെയും സമ്പന്നമായ പാരമ്പര്യങ്ങളിൽ നിന്നാണ് ഞങ്ങളുടെ പാചക വൈദഗ്ദ്ധ്യം ലഭിക്കുന്നത്.
നിങ്ങളുടെ വിശപ്പും ദാഹവും ശമിപ്പിക്കുന്നത് ഞങ്ങൾക്ക് ബിസിനസിനേക്കാൾ വളരെ കൂടുതലാണ്. . നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ ഞങ്ങളുടെ മെനു 300 ലധികം പലഹാരങ്ങൾ ലിസ്റ്റുചെയ്യുന്നു, എല്ലാം അങ്ങേയറ്റം സ്നേഹത്തോടും കരുതലോടും കൂടി പാകം ചെയ്യുന്നു. നിങ്ങൾ‌ക്ക് നിർദ്ദേശങ്ങൾ‌ നൽ‌കാൻ‌ താൽ‌പ്പര്യപ്പെടുന്നെങ്കിൽ‌, നിങ്ങളുടെ ശബ്‌ദം കേൾക്കാൻ‌ ഞങ്ങളുടെ സ്റ്റാഫുകൾ‌ എല്ലായ്‌പ്പോഴും തയ്യാറാണ്. ഞങ്ങളോടൊപ്പം ഭക്ഷണം കഴിക്കുക, നിങ്ങൾ അത് ആസ്വദിക്കുന്നുവെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു.

  1. Rotana Restaurant

ജൈദ ബ്രിഡ്ജിനടുത്ത് അബ്ദുൽ അസീസിൽ പ്രവർത്തനം തുടങ്ങിയ റോറ്റാക്ക് ഇന്ന് പതിനഞ്ചോളം ബ്രാഞ്ചുകളുണ്ട്.
ഏറ്റവും മികച്ചതെന്ന് നൽകിയ സൽപേരിനൊപ്പം ഭക്ഷണ വിഭവങ്ങളിലും സേവനങ്ങളിലും കൂടുതൽ മികവോടെ വ്യത്യസ്ഥ ഭക്ഷണ പ്രേമികൾക്കായി മനസ്സറിഞ്ഞ് നൽകി വരുന്നുണ്ട് റോട്ടാന റസ്റ്റോറന്റ് .

കുരുമുളകിൽ ചുട്ടെടുത്ത ബാർബിക്യു,ഗ്രീൻ ചില്ലി കോംബോ,വാഴയിലയിൽ പൊള്ളിച്ചെടുത്ത മീൻ വിഭവങ്ങൾ,ബീഫ് കിഴി,പൊതി പൊറോട്ട,തങ്കച്ചൻ സ്പെഷൽ ചട്ടിച്ചോറ്,ചെറിയുള്ളി ചിക്കൻ & ബീഫ് റോസ്റ്റ്,തുടങ്ങി തനി നാടൻ രുചികൂട്ടുകളാൽ സമ്പുഷ്ടമാണ് റോട്ടാന..
കൂടാതെ അറബിക് , ഫിലിപ്പീനോ ,കോണ്ടിനെന്റൽ സ്റ്റൈൽ വിഭവങ്ങളും ത്രസിപ്പിക്കുന്ന ടേസ്റ്റിൽ ലഭ്യമാവുന്നു എന്നതും എടുത്ത് പറയേണ്ട കാര്യമാണ്.!

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *