ബിക്കിനി ധരിക്കാന്‍ സ്വകാര്യത വേണം; ഭാര്യയ്ക്ക് 400 കോടിയ്ക്ക് ദ്വീപ് വാങ്ങിനല്‍കി ബിസിനസ്സുകാരന്‍
ബിക്കിനി ധരിക്കാന്‍ സ്വകാര്യത വേണമെന്ന ഭാര്യയുടെ ആഗ്രഹത്തെ തുടർന്ന് 400 കോടിയ്ക്ക് ഒരു ദ്വീപ് തന്നെ വാങ്ങിനല്‍കി ബിസിനസ്സുകാരന്‍. 400 കോടിയ്ക്ക് ദ്വീപ് വാങ്ങിനല്‍കി ബിസിനസ്സുകാരന്‍ എന്ന ഇൻസ്റ്റാഗ്രാം ഇൻഫ്ളുവന്സറാണ് ഈക്കാര്യം സാമൂഹികമാധ്യമപോസ്റ്റിലൂടെ പങ്കുവെച്ചത്. ദ്വീപിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. “നിങ്ങള്‍ ബിക്കിനി ധരിക്കാന്‍ ആഗ്രഹിച്ചു നിങ്ങളുടെ ലക്ഷപ്രഭുവായ ഭര്‍ത്താവ് നിങ്ങള്‍ക്കൊരു ദ്വീപ് വാങ്ങിത്തന്നു”, എന്നാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച നിക്ഷേപം എന്നുകൂടി സൗദി കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ സ്വകാര്യജീവിതത്തില്‍ നിന്നുള്ള വിശേഷങ്ങള്‍ സൂദി സാമൂഹികമാധ്യമത്തിലൂടെ പങ്കുവെക്കാറുണ്ട്.
മൂന്ന് കൊല്ലം മുമ്പാണ് യുകെയില്‍ നിന്നുള്ള സൂദിയും ദുബായിലെ ബിസിനസ്സുകാരനായ ജമാല്‍ അല്‍ നാദക്കും വിവാഹിതരായത്. ദുബായിലെ വിദ്യാഭ്യാസകാലത്താണ് ഇരുവരും കണ്ടുമുട്ടിയത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)