Posted By user Posted On

സന്താനഗോപാലത്തിന്റെ പൂന്താനപ്പാന

അദ്ധ്യാമികനവോത്ഥാനത്തിന്റെ പാഞ്ചജന്യം മുഴക്കി സമൂഹത്തിന് പുതുജീവന്‍ നല്‍കിയ കാലഘട്ടമാണ് ഭക്തിപ്രസ്ഥാനത്തിന്റേത്. വെെദേശികാധിപത്യവും തല്‍ഫലമായ നെെതിക ശോഷണവും തമസ്ക്കരിച്ച സാംസ്കാരിക മണ്ഡലത്തിന് പുതിയ ഊര്‍ജവും ദിശാബോധവും ആത്മവിശ്വാസവും സമ്മാനിക്കാൻ അദ്ധ്യാത്മിക ചിന്തകള്‍ക്കും ഭക്തിക്കും കഴിഞ്ഞു. സംസ്കൃതം സമ്പന്നമാക്കിയ ഇതിവൃത്തങ്ങളെ സാധാരണക്കാരന്റെ ഭാഷയിലൂടെ പാട്ടുകളാക്കാൻ ഭക്തിപ്രസ്ഥാനകവികള്‍ ശ്രദ്ധിച്ചിരുന്നു. സംസ്കൃതത്തിന്റെ വരേണ്യതയ്ക്കൊപ്പം ചുവടുവയ്ക്കാൻ പ്രാദേശികഭാഷകള്‍ക്ക് കഴിവും അര്‍ഹതയുണുണ്ടെന്ന് സ്ഥാപിക്കാൻ അക്കാലത്തെ ഈ അദ്ധ്യാന്മിക വിപ്ലവകവികള്‍ക്ക് കഴിയുകയും ചെയ്തു. എഴുത്തച്ഛന്റെ രാമായണ ഭാരത കിളിപ്പാട്ടുകളും വേദാന്തനിര്‍ഭരമായ ഹരിനാമകീര്‍ത്തനവും മധ്യകേരളത്തില്‍ നിന്നു തുടങ്ങി കേരളക്കരയാകെ അലയടിച്ചു. ഒപ്പം തന്നെ, ദഹിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്ന സംസ്കൃത പാരമ്പര്യത്തെ സാധാരണ ജീവിതത്തിന്റെ മലയാളചാരുതയിലേക്കിറക്കിക്കൊണ്ടുവന്ന പൂന്താനവും ആ കാലഘട്ടത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു. ഭാരത്തിലാകെ മാനം, ഇത്തരത്തില്‍, പ്രാദേശിക ഭാഷാകവനങ്ങളിലൂടെ കര്‍മ്മചെെതന്യവും നര്‍മ്മബോധവും പകര്‍ന്നു നല്‍കപ്പെട്ട ഒരു കാലഘട്ടമായിരുന്നു അത്.
സമൂഹത്തിന്റെ അപചയങ്ങളും മൂല്യശോഷണത്തെയും തടയാനും ഈശ്വരാനുഭൂതി ഉളവാക്കാനും ഭക്തിയുടെ മാധ്യമത്തെ സഫലമായി ഉപയോഗിച്ച കവിയാണ് പൂന്താനം ‘പാന’യെന്ന തനിമലയാള കവിതാ ശെെലിയില്‍ അദ്ദേഹം ‘ജ്ഞാനപ്പാന’യും ‘സന്താനഗോപാലം പാന’യും മലയാളിക്ക് നാവില്‍ തേനിറ്റിച്ച അനുഭവമാണ് പ്രദാനം ചെയ്തത്. പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള പൂന്താനം ഇല്ലത്ത് 1547ല്‍ ജനിച്ച് 93 വര്‍ഷം ജീവിച്ച പൂന്താനം നമ്പൂതിരി, ജീവിത ദുഃഖങ്ങളുടെ തീയാഴി നീന്തിക്കടന്നത്, കൃഷ്ണഭക്തിയൊന്നുകൊണ്ടു മാത്രമാണ്, വ്യക്തിദുഃഖവും, പുത്രദുഃഖവും ഒപ്പം തന്നെ, മേല്‍പ്പത്തൂരിനെപ്പോലുള്ള സംസ്കൃതപണ്ഡിതന്മാരുടെ ആഢ്യബ്രാഹ്മണരുടെയും പരിഹാസവുമൊക്കെ ദെെത്യത പാകിയ ജീവിതത്തില്‍ കൃഷ്ണ ഭക്തി നല്‍കിയ ആന്മവിശ്വാസമാണ് ഒരു കെടാവിളക്കുപോലെ അദ്ദേഹത്തിന് വഴികാട്ടിയത്. പുത്രനഷ്ടം മുറിവേല്‍പ്പിച്ച നിരാലംബരായ ജീവിതവഴികളില്‍ ഭക്തി അദ്ദേഹത്തിനൊരി ഊന്നുവടിയായി. ഭക്തിസാന്ദ്രമായ മനസ്സ് ഈശ്വരനില്‍ പുത്രമുക്തത കണ്ടെത്തുകയും ആ സ്നേഹം കവിതയിലൂടെ കുത്തിയൊഴുകുകയും ചെയ്തു. “കൃഷ്ണൻ മനസ്സില്‍ കളിക്കുന്ന” പൂന്താനം സ്വന്തം കാഴ്ചപ്പാടുകളെയും അനുഭവങ്ങളെയും സാധാരണക്കാരനെക്കൂടി ഹൃദ്യമാവുന്ന തരത്തില്‍ മയമുള്ള മലയാളവാക്കുകളിലൂടെ വരികളാക്കി മാറ്റുകയായിരുന്നു; മണ്ണിന്റെ മണവും കുളിര്‍മയുള്ള ‘പാന’പോലൊരു ശെെലിയില്‍ മലയാളത്തിന് പുതിയൊരു കാവ്യപാത തുറന്നുകൊടുക്കുകയും ചെയ്തു. എഴുത്തച്ഛന്റെ കിളിപ്പാട്ടും പൂന്താനത്തിന്റെ പാനയും, അങ്ങനെ, മലയാളത്തനിമയുടെ പര്യായങ്ങളായി മാറുകയും ചെയ്തു. തികഞ്ഞ വേദാന്തചിന്തകളെ നല്ലമലയാളത്തില്‍ മലയാളിക്ക് നിവേദിച്ചതാണ് ജ്ഞാനപ്പാനയെങ്കില്‍ സന്താനഗോപാലകഥയുടെ വേറിട്ടൊരവതരണമാണ് ‘സന്താനഗോപാലപാന’യില്‍ അവതരിപ്പിച്ചിട്ടുള്ളത്.
ഒമ്പതുമക്കളെ ഒന്നൊന്നായി നഷ്ടപ്പെട്ട് പുത്രദുഃഖം പെറാത്ത ഒരു പാവം ബ്രാഹ്മണന്റെ ദുഃഖവും
ദെെന്യതയും രേഖപ്പെടുത്തി, അത് പരിഹരിക്കാനുള്ള ശ്രമവുമായി അര്‍ജുനൻ മുന്നിട്ടിറങ്ങുന്നതാണല്ലോ ഈ കഥയുടെ സാരാംശം. ദ്വാരകാധീരനായ കൃഷ്ണനെക്കണ്ട് പരിഹരിക്കാനുള്ള ശ്രമവുമായി അര്‍ജുനൻ മുന്നിട്ടിറങ്ങുന്നതാണല്ലോ ഈ കഥയുടെ സാരാംശം. ദ്വാരകാധീരനായ കൃഷ്ണനെക്കണ്ട് പരിദേവനം നടത്തിയ ബ്രാഹ്മണ പിതാവിനാകട്ടെ നിരാശയായിരുന്നു ഫലം. തദവസരത്തില്‍ അവിടെയുണ്ടായിരുന്ന അര്‍ജുനന്, ശ്രീകൃഷ്ണന്റെയും ബലരാമന്റെയും നിസ്സംഗത അരോചകമായി തോന്നി. ദ്വാരകയിലെ ഭരണാധിപന്മാര്‍ എടുക്കുന്ന നിലപാട് ഒരു കാഴ്ചപ്പാടുമില്ലാതെയാവില്ല എന്ന ബ്യൂറോക്രാറ്റിക് ചിന്തയൊന്നും അര്‍ജുനന് ഉണ്ടായില്ല എന്നതാണ് രസകരം!
അസ്ത്രകവചം തീര്‍ത്ത് എടുത്ത കുഞ്ഞിനെ രക്ഷിക്കാമെന്ന് അര്‍ജുനൻ ഏല്‍ക്കുന്നു. ഗര്‍വ്വശീര്‍ഷത്തിലിരുന്ന അര്‍ജുനൻ, തനിക്കതിനു കഴിയാതിരുന്നതിനാല്‍ ചിത്രകുട്ടി ജീവത്യാഗം ചെയ്യുമെന്നൊരു പ്രതിജ്ഞയും എടുക്കുന്നു. എന്നാല്‍ അടുത്ത

Comments (0)

Leave a Reply

Your email address will not be published. Required fields are marked *