Posted By user Posted On

ഖത്തറിൽ നാ​ടും വീ​ടും ശു​ചി​യാ​ക​ട്ടെ; ശു​ചി​ത്വ വാ​രാ​ച​ര​ണ​വു​മാ​യി മ​ന്ത്രാ​ല​യം

ദോ​ഹ: ലോ​ക ശു​ചീ​ക​ര​ണ ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ക​ട​ൽ​ത്തീ​ര​ങ്ങ​ളും പൊ​തു​സ്ഥ​ല​ങ്ങ​ളും ശു​ചീ​ക​രി​ച്ചും വൃ​ത്തി​യു​ള്ള ചു​റ്റു​പാ​ടി​ന്റെ പ്രാ​ധാ​ന്യം ത​ല​മു​റ​ക​ളി​ലേ​ക്ക് പ​ക​ർ​ന്നും മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​ന്റെ ശു​ചി​ത്വ വാ​രാ​ച​ര​ണം. പൊ​തു​ജ​ന​ങ്ങ​ളി​ൽ ശു​ചി​ത്വ ബോ​ധം വ​ർ​ധി​പ്പി​ക്കു​ക, ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് ലോ​ക ശു​ചീ​ക​ര​ണ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മ​ന്ത്രാ​ല​യം തു​ട​ക്കം​കു​റി​ച്ച​ത്.

‘ശു​ചി​ത്വം എ​ല്ലാ​വ​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്തം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ പ​ബ്ലി​ക് സ​ർ​വി​സ് അ​ഫ​യേ​ഴ്‌​സ് വി​ഭാ​ഗം അ​സി. അ​ണ്ട​ർ സെ​ക്ര​ട്ട​റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ​രി​പാ​ടി. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ആ​രം​ഭി​ച്ച ശു​ചീ​ക​ര​ണ ബോ​ധ​വ​ത്ക​ര​ണ യ​ത്നം 24 വ​രെ നീ​ളും.

വി​വി​ധ മാ​ളു​ക​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ സു​സ്ഥി​ര​വും പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന​തു​മാ​യ വ​സ്തു​ക്ക​ൾ, ഡി​ജി​റ്റ​ൽ ഡി​സ്‌​പ്ലേ​ക​ൾ, ബോ​ർ​ഡു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടു​ന്ന ബോ​ധ​വ​ത്ക​ര​ണ ബൂ​ത്തു​ക​ൾ സ്ഥാ​പി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ഭാ​ത സെ​ഷ​നു​ക​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സാ​യാ​ഹ്ന സെ​ഷ​നു​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

പൊ​തു ശു​ചി​ത്വ നി​യ​മ​ത്തെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, മ​ന്ത്രാ​ല​യ​ത്തി​ന്റെ പ​രി​ശോ​ധ​ന പ​രി​പാ​ടി​ക​ൾ, സു​സ്ഥി​ര​മാ​യ പ​രി​സ്ഥി​തി കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ പു​ന​രു​പ​യോ​ഗ​ത്തി​ന്റെ പ്രാ​ധാ​ന്യം, വി​നോ​ദ-​വി​ജ്ഞാ​ന മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ഇ​തി​ലു​ൾ​പ്പെ​ടും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *