ഖത്തറില്‍ ഇനി ആരോഗ്യനയം ജനങ്ങളിലെത്തിക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോം
ദോഹ: മൂന്നാമത് ദേശീയ ആരോഗ്യനയം പൊതുജനങ്ങളിലെത്തിക്കുന്നതിനായി പ്രത്യേക ഓൺലൈൻ പ്ലാറ്റ്ഫോം തയാറാക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ഔദ്യോഗിക വെബ്സൈറ്റിൽ തന്നെയാണ് ഒൺലൈൻ പ്ലാറ്റ്ഫോം സജ്ജമാക്കിയത്.
പുതിയ ആരോഗ്യ നയത്തിന്റെ ലക്ഷ്യങ്ങളും ഭാവി കാഴ്ചപ്പാടുകളും പൊതുജനങ്ങളെ പരിചയപ്പെടുത്തുകയാണ് ഒൺലൈൻ പ്ലാറ്റ്ഫോം വഴി ലക്ഷ്യമിടുന്നത്. ആരോഗ്യ നയത്തിന്റെ ലക്ഷ്യങ്ങളെയും അതിന്റെ പ്രധാന ഘടകങ്ങളെയും കുറിച്ച് വിശദ വിവരണം പോർട്ടലിലുണ്ട്.
മെച്ചപ്പെട്ട ആരോഗ്യവും ക്ഷേമവും, സേവന വിതരണത്തിലെ മികവും രോഗിയുടെ അനുഭവവും, ആരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമത എന്നിവയാണ് പുതിയ ആരോഗ്യ നയത്തിലെ പ്രധാന മുൻഗണനകൾ.
ആരോഗ്യ നയത്തിന്റെ സുതാര്യത വർധിപ്പിക്കുന്നതിനും സാമൂഹിക ഇടപഴകൽ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമഫലമാണ് ഒൺലൈൻ പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രിയുടെ കമ്യൂണിക്കേഷൻ ഉപദേഷ്ടാവും ഹെൽത്ത് കെയർ കമ്യൂണിക്കേഷൻ ഉന്നതാധികാര സമിതി അധ്യക്ഷനുമായ അലി അബ്ദുല്ല അൽ ഖാതിർ പറഞ്ഞു.
ആരോഗ്യ നയത്തിന്റെ പ്രാധാന്യത്തെയും ലക്ഷ്യങ്ങളെയും കുറിച്ച് അവബോധം വളർത്തുന്നതിലും ആരോഗ്യസംരക്ഷണ സംവിധാനങ്ങളിലുള്ള പൊതുജന വിശ്വാസം ശക്തിപ്പെടുത്തുന്നതിലും ഇത് നിർണായക പങ്ക് വഹിക്കുമെന്നും അൽ ഖാതിർ ചൂണ്ടിക്കാട്ടി.
2024-2030 വർഷത്തെ നയത്തിന്റെ വിവിധ ഘടകങ്ങളും വസ്തുതകളും സുഗമമായി കണ്ടെത്താനും അതിന്റെ ലക്ഷ്യങ്ങളെയും മുൻഗണനകളെയും കുറിച്ച് കൂടുതലറിയാനും ഇത് ഉപയോക്താക്കളെ അനുവദിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. മുൻ ആരോഗ്യ നയത്തിന്റെ (2018-2022) നേട്ടങ്ങളും പ്ലാറ്റ്ഫോമിലുണ്ട്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)