മലയാളികൾക്ക് വിദേശത്ത് അനവധി അവസരം; 2ലക്ഷത്തിന് മുകളിൽ ശമ്പളം, ഉടൻ അപേക്ഷിക്കാം
വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നത് നിരവധി പേരാണ്. അങ്ങനെയുളഅളവർക്ക് ജർമ്മനിയിലേക്ക് പോകാൻ ഒരു സുവർണ്ണാവസരം വന്നിരിക്കുകയാണ്. ജർമ്മനിയിലെ കെയർ ഹോമുകളിലേക്കാണ് അവസരമുള്ളത്. നോർക്ക റൂട്ട്സ്-ട്രിപ്പിൾ വിൻ റിക്രൂട്ട്മെൻറിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 100 നഴ്സുമാർക്കാണ് ഇതിലൂടെ അവസരം ലഭിക്കുന്നത്. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ഭാഗമായി ജർമ്മനിയിൽ കെയർ ഹോമുകളിൽ നഴ്സുമാർക്ക് അവസരങ്ങളുമായി സംഘടിപ്പിക്കുന്ന സ്പെഷ്യൽ റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെൻറ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇൻറർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിൾ വിൻ. ഭാഷാ പരിശീലനത്തോടൊപ്പം പ്ലേസ്മെന്റ്, നഴ്സിങ് രജിസ്ട്രേഷൻ, വീസ ഉൾപ്പെടെയുളള യാത്രാരേഖകൾ ലഭ്യമാക്കുന്നതിലും സമഗ്രമായ സഹായം പദ്ധതിവഴി ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.
യോഗ്യത
Bsc നഴ്സിംഗ് /Post Bsc അല്ലെങ്കിൽ GNM യോഗ്യതയ്ക്കു ശേഷം രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവരാണ് ഈ ഒഴിവിലേക്ക് അപേക്ഷിക്കേണ്ടത്. വയോജന പരിചരണം/പാലിയേറ്റീവ് കെയർ/ജറിയാട്രിക് എന്നിവയിൽ രണ്ട് വർഷം പ്രവൃത്തി പരിചയമുള്ളവർക്കും ജർമ്മൻ ഭാഷയിൽ ബി1, ബി2 യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്കും (ഫാസ്റ്റ് ട്രാക്ക്) മുൻഗണന ലഭിക്കും.പ്രായപരിധി 38 വയസ്സ്. ഈ ഒഴിവിലേക്ക് അപേക്ഷകൾ അയക്കാൻ താത്പര്യമുള്ളവർ [email protected] എന്ന ഇ-മെയിലിലേക്ക് വിശദമായ ബയോഡേറ്റ, ജർമ്മൻ ഭാഷായോഗ്യത (ഓപ്ഷണൽ), വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയമുൾപ്പെടെയുളള മറ്റ് അവശ്യരേഖകളുടെ പകർപ്പുകൾ എന്നിവ സഹിതം 2024 ഒക്ടോബർ 10 നകം അപേക്ഷ നൽകണം. 09 മാസം നീളുന്ന സൗജന്യ ജർമ്മൻ ഭാഷാ പരിശീലനത്തിൽ (ഓഫ് ലൈൻ) പങ്കെടുക്കാൻ സന്നദ്ധതയുളളവരുമാകണം അപേക്ഷകർ. ഇതിനായുളള അഭിമുഖം 2024 നവംബർ 13 മുതൽ 22 വരെ നടക്കും. കഴിഞ്ഞ 6 മാസമായി തുടർച്ചയായി ഇന്ത്യയിൽ താമസിക്കുന്ന കേരളീയരായ ഉദ്യോഗാർത്ഥികൾക്ക് മാത്രമാകും ട്രിപ്പിൾ വിൻ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുക. നഴ്സിംഗ് അസിസ്റ്റൻറ് തസ്തികയിൽ കുറഞ്ഞത് 2300 യൂറോയും രജിസ്ട്രേഡ് നഴ്സ് അംഗീകാരത്തിന് ശേഷം 2800 യൂറോയുമാണ് (ഓവർടൈം അലവൻസുകൾ ഒഴികെ) കുറഞ്ഞ ശമ്പളം. ആദ്യ ശ്രമത്തിൽ A2 അല്ലെങ്കിൽ B1 പരീക്ഷയിൽ വിജയിക്കുകന്നവർക്കും ഇതിനോടകം B1 യോഗ്യതയുളളവർക്കും 250 യൂറോ ബോണസിനും അർഹതയുണ്ടാകും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)