Posted By editor1 Posted On

യുഎഇയിൽ ഉച്ചയ്ക്കുള്ള തൊഴിൽ നിയന്ത്രണം; 99.9 ശതമാനം കമ്പനികളും നിയമം പാലിച്ചു

യുഎഇയില്‍ ഉച്ചവിശ്രമ നിയമം അഥവാ ഉച്ചയ്ക്ക് 12.30 മുതല്‍ 3 മണിവരെ നേരിട്ട് സൂര്യപ്രകാശത്തില്‍ ജോലി ചെയ്യുന്നതിനുള്ള നിരോധനം ഇന്ന് സെപ്റ്റംബര്‍ 15 ഞായറാഴ്ച അവസാനിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് രാജ്യത്ത് ജൂണ്‍ 15 മുതല്‍ ഉച്ചവിശ്രമ നിയമം നടപ്പിലാക്കിയത്. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന ഇടങ്ങളില്‍ തൊഴിലാളികളെ കൊണ്ട് ഈ സമയങ്ങളില്‍ ജോലി ചെയ്യിക്കരുതെന്നായിരുന്നു നിയമം.നിരോധന കാലയളവിലുടനീളം രാജ്യത്തെ 99.9 ശതമാനം കമ്പനികളും സ്ഥാപനങ്ങളും നിയമം പാലിച്ചതായും അതുകൊണ്ടുതന്നെ ഈ സംരംഭം വിജയകരമായിരുന്നുവെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. നിയയം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി ഏകദേശം 134,000 പരിശോധനാ സന്ദര്‍ശനങ്ങള്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തിയതായും 51 ലംഘനങ്ങള്‍ മാത്രമേ കണ്ടെത്തിയുള്ളൂ എന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതേക്കുറിച്ച് കമ്പനികള്‍ക്കുള്ള ഉയര്‍ന്ന നിലവാരത്തിലുള്ള അവബോധവും തൊഴിലാളികളോടുള്ള അവരുടെ ഉത്തരവാദിത്തങ്ങളോടുള്ള പ്രതിബദ്ധതയുമാണ് ഇത് ഉയര്‍ത്തിക്കാട്ടുന്നതെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/E5GA2yKSrlb2E0Cel9mnsi

Comments (0)

Leave a Reply

Your email address will not be published. Required fields are marked *