ഖത്തർ ഓപൺ ഇന്നവേഷനു കീഴിൽ സാങ്കേതിക വൈദഗ്ധ്യമുള്ളവർക്ക് അവസരം; അവസരവുമായി ക്യു.ആർ.ഡി.ഐയും മതാറും വിളിക്കുന്നു
ദോഹ: നിർമിതബുദ്ധിയുടെ കൂടി സഹായത്തോടെ വിമാനത്താവളത്തിലെ ഡിജിറ്റൽ സൈൻ പോസ്റ്റുകളും ഉപഭോക്തൃ സേവനവും അതിനൂതനമാക്കി പരിഷ്കരിക്കാൻ ആശയമുണ്ടോ…? അങ്ങനെ സാങ്കേതിക വൈദഗ്ധ്യവും ആശയവുമുള്ള സ്റ്റാർട്ടപ്പുകൾ, ചെറുകിട ഇടത്തരം സ്ഥാപനങ്ങൾ (എസ്.എം.ഇ), കോർപറേറ്റ്സ് എന്നിവർക്ക് അവസരം നൽകി സ്വാഗതം ചെയ്യുകയാണ് ഖത്തർ റിസർച് ഡെവലപ്മെന്റ് ഇന്നവേഷൻ (ക്യു.ആർ.ഡി.ഐ) കൗൺസിലും എയർപോർട്ട് ഓപറേഷൻ മാനേജ്മെന്റ് കമ്പനിയായ മതാറും.
ഇരുവരും സംയുക്തമായി നടപ്പാക്കുന്ന ഖത്തർ ഓപൺ ഇന്നവേഷൻ (ക്യു.ഒ.ഐ) വഴി രാജ്യത്തെ സാങ്കേതിക വൈദഗ്ധ്യമുള്ളവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
മതാറിന്റെ നിർമിതബുദ്ധി സാങ്കേതികവിദ്യയുമായി യോജിപ്പിക്കാൻ കഴിയുന്ന ഇന്ററാക്ടിവ് ഡിജിറ്റൽ സൈൻപോസ്റ്റ് സാങ്കേതികവിദ്യകളിലാണ് അവസരം സൃഷ്ടിച്ചിരിക്കുന്നത്. യാത്രക്കാർക്ക് വിമാനത്താവളങ്ങളിൽ വഴികാണിക്കുന്നതും വിവരങ്ങൾ കൈമാറുന്നതും മുതൽ നിർമിതബുദ്ധിയിൽ അധിഷ്ഠിതമായ ഡിജിറ്റൽ സൈൻ പോസ്റ്റാണ് ഡിസൈൻ ചെയ്യേണ്ടത്.
2024 ഒക്ടോബർ രണ്ടുവരെ ബന്ധപ്പെട്ടവർക്ക് തങ്ങളുടെ നിർദേശങ്ങൾ സമർപ്പിക്കാം. വിദഗ്ധസമിതി അനുയോജ്യ പദ്ധതികൾ തിരഞ്ഞെടുക്കും. പ്രായോഗികതയും സർഗാത്മകതയും, വിമാനത്താവളത്തിൽ നടപ്പാക്കുന്നതു മൂലം യാത്രക്കാർക്ക് എത്രമാത്രം മികച്ച അനുഭവം നൽകും എന്നതിന്റെഅടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)